scorecardresearch
Latest News

WhatsApp: വാട്ട്സ്ആപ്പില്‍ ഇനി സന്ദേശങ്ങള്‍ക്കും റിയാക്ഷനുകള്‍ നല്‍കാം

ആറ് ഇമോജി റിയാക്ഷനുകളാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്

WhatsApp: വാട്ട്സ്ആപ്പില്‍ ഇനി സന്ദേശങ്ങള്‍ക്കും റിയാക്ഷനുകള്‍ നല്‍കാം

വാട്ട്സ്ആപ്പില്‍ ഇനി മസേജുകള്‍ക്ക് ഇമോജി ഉപയോഗിച്ച് പ്രതികരിക്കാം. ഈ വാരം ആദ്യം ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമുകളായ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഐമെസേജ് എന്നിവയില്‍ ഇതിനോടകം തന്നെ സവിശേഷത ലഭ്യമാണ്.

ആറ് ഇമോജി റിയാക്ഷനുകളാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് മാറ്റാന്‍ സാധിക്കില്ല. പതിയെ കൂടുതല്‍ ഇമോജികള്‍ ലഭ്യമാക്കുമെന്ന് സക്കര്‍ബര്‍ഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലൈക്ക്, ലവ്, സര്‍പ്രൈസ്, ചിരി, സങ്കടം, നന്ദി എന്നിവയാണ് ആറ് ഇമോജികള്‍.

മറ്റ് ആപ്ലിക്കേഷനുകളുടേതിന് സമാനമാണ് വാട്ട്സ്ആപ്പ് ഇമോജികളുടേയും ഉപയോഗം. സന്ദേശത്തില്‍ ലോങ് പ്രെസ് ചെയ്താല്‍ ഇമോജികള്‍ ലഭിക്കും. ടെക്സ്റ്റ് മസേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയില്‍ ലോങ് പ്രെസ് ചെയ്യാന്‍ സാധിക്കും.

ലോങ് പ്രെസ് ചെയ്തു കഴിഞ്ഞാല്‍ റിയാക്ഷന്‍ ഇമോജികള്‍ പോപ് അപ് ചെയ്തു വരും. നിങ്ങള്‍ വേണ്ടത് തിരഞ്ഞെടുത്താല്‍ മതിയാകും. ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് വാട്ട്സ്ആപ്പ് സ്റ്റിക്കറുകളും ജിഐഎഫുകളും അവതിരിപ്പിച്ചേക്കും.

Also Read: Vivo T1 Pro 5G, Vivo T1 44W: വിവോ ടി1 പ്രോ 5ജി ഇന്ത്യൻ വിപണിയിലേക്ക്; വിലയും സവിശേഷതകളും അറിയാം

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Whatsapp rolling out emoji reactions for messages