പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പെത്തുന്നു. ലോകമെമ്പാടുമുളളവർ പ്രായ ഭേദമന്യെ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ഒരു പ്ളാറ്റ്ഫോമാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിൽ സ്റ്റാറ്റസും പ്രൊഫെൽ ചിത്രവും മാറ്റാത്തവർ വിരളമായിരിക്കും. സ്റ്റാറ്റസിൽ പുതിയൊരു നവീകരണവുമായി എത്തുകയാണ് വാട്സ്ആപ്പ്. അധികം വൈകാതെ ചിത്രങ്ങളും വിഡിയോകളും സ്റ്റാറ്റസായിടാൻ സാധിക്കുന്ന സംവിധാനവുമായി എത്തുകയാണ് വാട്‌സ്ആപ്പ്. സ്‌നാപ്പ് ചാറ്റിന് സമാനമായ ഫീച്ചറാണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിക്കുന്നത്.

പുതിയതായി വരുന്ന ഫീച്ചർ ഇടയ്‌ക്കിടെ സ്റ്റാറ്റസ് മാറ്റാൻ ഉപയോക്താക്കളെ പ്രേത്സാഹിപ്പിക്കുമെന്ന് വാട്‌സ്ആപ്പ് പ്രൊഡക്ട് മാനേജർ രൻഡാൽ സരാഫ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഇതു വഴി വിഡിയോകളും ചിത്രങ്ങളും അനിമേഷനുകളും സ്റ്റാറ്റസായി ഇടാൻ ഉപയോക്താക്കൾക്ക് സാധിക്കും. 24 മണിക്കൂറിനുളളിൽ പോസ്റ്റ് ചെയ്ത വിഡിയോകളും ചിത്രങ്ങളും മാത്രമേ സ്റ്റാറ്റസിൽ കാണാൻ സാധിക്കൂ. ഉപയോക്താക്കളുടെ കൈയ്യിൽ നമ്പറുളളവരുടെയും നമ്മൾക്ക് നിരന്തരം ആശയവിനിമയമുളളവരുടെയും സ്റ്റാറ്റസിൽ വരുന്ന മാറ്റങ്ങളും കാണാൻ സാധിക്കും. വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നത് നിശ്ചലമാക്കി വയ്ക്കാനുളള സംവിധാനവുമെണ്ടന്ന് പ്രൊഡക്ട് മാനേജർ പറഞ്ഞു.

യൂറോപ്പിലാണ് ഈ സ്റ്റാറ്റസ് മാറ്റം ആദ്യമായി പരീക്ഷിച്ചത്. അതിന് ശേഷമാണ് ഇന്ത്യ അടക്കമുളള മറ്റുളള രാജ്യങ്ങളിലേക്ക് ഈ പുതിയ നവീകരണം കൊണ്ടുവരാൻ വാട്ട്സ്ആപ്പൊരുങ്ങുന്നത്. ഐഒഎസ്, ആൻഡ്രോയ്ഡ്, വിൻഡോസ് ഫോണുകളിൽ പുതിയ ഫീച്ചർ ലഭ്യമാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ