/indian-express-malayalam/media/media_files/uploads/2018/01/whatsapp-app.jpg)
വ്യാജവാർത്തകൾ തടയുന്നതിന്റെ ഭാഗമായുള്ള പരിഷ്കരണങ്ങൾ സമൂഹിക മാധ്യമങ്ങളിൽ തുടരുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള വാട്സ്ആപ്പും ഫെയ്സ്ബുക്കും തന്നെയാണ് ഇതിൽ മുന്നിൽ. നേരത്തെ ഫേർവേഡ് മെസ്സെജുകൾക്ക് മുകളിലായി അത് രേഖപ്പെടുത്തുന്ന സംവിധാനം വാട്സ്ആപ്പ് നേരത്തെ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോർവേഡ് മെസ്സേജുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ 2018 ജൂലൈ മുതൽ ഫോർവേഡ് മെസ്സേജുകൾ ഇരുപത് ചാറ്റുകളിലേക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആഗോള തലത്തിൽ ഫോർവേഡ് മെസ്സേജുകൾ അഞ്ച് ചാറ്റിലേക്ക് ചുരുക്കാൻ വാട്സ്ആപ്പ് തീരുമാനം എടുത്തിരിക്കുന്നത്.
വാട്സ്ആപ്പിലൂടെയുള്ള വ്യാജ പ്രചരണങ്ങൾ തടയുന്നതിന് പുതിയ നിയന്ത്രണമെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു. ഇന്ന് മുതൽ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് ഫോർവേഡ് മെസ്സേജുകൾ അഞ്ച് ചാറ്റിലേക്ക് മാത്രമേ അയയ്ക്കാൻ സാധിക്കുകയുള്ളു.
ലോകത്ത് ഏറ്റവും കൂടുതൽ വാട്സ്ആപ്പ് ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ ഫോട്ടോസും വീഡിയോസും ഉൾപ്പടെയുള്ള ഫോർവേഡ് മെസ്സേജുകൾ പങ്കുവെയ്ക്കുന്നതും. 250 മില്ല്യൻ ആളുകളാണ് ഇന്ത്യയിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.