scorecardresearch

ഉപയോഗിക്കാന്‍ വരട്ടെ, പ്രായം എന്തായി? വാട്ട്സ്ആപ്പ് ചോദിക്കുന്നു

നിലവില്‍ ഫെയ്സ്ബുക്കില്‍ 13 മുതല്‍ 15 വയസ് വരെയുളള കുട്ടികളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങളുണ്ട്

നിലവില്‍ ഫെയ്സ്ബുക്കില്‍ 13 മുതല്‍ 15 വയസ് വരെയുളള കുട്ടികളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങളുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഉപയോഗിക്കാന്‍ വരട്ടെ, പ്രായം എന്തായി? വാട്ട്സ്ആപ്പ് ചോദിക്കുന്നു

ജ​നീ​വ: മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്തി. യൂ​റോ​പില്‍ ഇനി മുതല്‍ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യം 16 ആ​യിരിക്കുമെന്ന് വാ​ട്സ്ആ​പ് ഉ​ട​മ​ക​ളാ​യ ഫെയ്സ്ബു​ക്ക് അ​റി​യി​ച്ചു. മു​ന്പ് വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി 13 വ​യ​സാ​യി​രു​ന്നു. നിയമം മറ്റ് രാജ്യങ്ങളിലേക്കും കമ്പനി വ്യാപിപ്പിച്ചേക്കും.

Advertisment

നിലവില്‍ ഫെയ്സ്ബുക്കില്‍ 13 മുതല്‍ 15 വയസ് വരെയുളള കുട്ടികളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങളുണ്ട്. ഫെയ്സ്ബുക്കില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടേയോ മതാപിതാക്കളുടേയോ അനുമതി കാണിക്കണം. എന്നാല്‍ വാട്ട്സ്ആപ്പില്‍ ഇത്തരത്തിലുളള നിയന്ത്രണങ്ങളൊന്നും തന്നെ ഇല്ല.

അ​ടു​ത്ത​മാ​സം മു​ത​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ പു​തി​യ വി​വ​ര സു​ര​ക്ഷാ നി​യ​ന്ത്ര​ണ പോ​ളി​സി പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നി​രി​ക്കെ​യാ​ണ് വാ​ട്സ്ആ​പ് പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്തി​യ​ത്. വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പ്രാ​യം സ്ഥി​രീ​ക​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ വാ​ട്സ്ആ​പ് ആ​പ്ലി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തും. എ​ന്നാ​ൽ പ്രാ​യം എ​ങ്ങ​നെ​യാ​ണ് സ്ഥി​രീ​ക​രി​ക്കു​ക എ​ന്നു സം​ബ​ന്ധി​ച്ചു സൂ​ച​ന​യി​ല്ല.

മേ​യ 25നാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ജ​ന​റ​ൽ ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ൻ റെ​ഗു​ലേ​ഷ​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ക​ന്പ​നി​ക​ൾ എ​ങ്ങ​നെ​യൊ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​റി​യാ​ൻ ഉ​പ​യോ​ക്താ​വി​നെ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​പോ​ളി​സി. സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ മാ​യി​ച്ചു​ക​ള​യാ​നും ഉ​പ​യോ​ക്താ​വി​ന് അ​വ​കാ​ശ​മു​ണ്ടാ​യി​രി​ക്കും.

Advertisment

2009ലാണ് വാട്ട്സ്ആപ്പ് നിലവില്‍ വന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വാട്ട്സ്ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം നിലവില്‍ വന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. രക്ഷിതാക്കളുമായി കുട്ടികള്‍ പങ്കുവയ്ക്കേണ്ട വിവരങ്ങളെ സംബന്ധിച്ചായിരുന്നു ആശങ്ക. രാഷ്ട്രീയ നിരീക്ഷകരായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി വിവരങ്ങള്‍ പങ്കുവെച്ചെന്ന വിവരം പുറത്തുവന്നതോടെ ഫെയ്സ്ബുക്കും രൂക്ഷ വിമര്‍ശനം നേരിടുകയാണ്.

Facebook Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: