ന്യൂയോർക്ക്: പുത്തൻ ഫീച്ചറുകളുമായി വാട്സ് ആപ്പിന്‍റെ പുതിയ വേർഷനെത്തി. 100 മെഗാബൈറ്റ് വരെയുള്ള ഏത് ഫയലുകളും കൈമാറാം എന്നാണ് പുതിയ അപ്ഡേഷനിലെ ഹൈലൈറ്റ്. വലിയ ഫയലുകൾ കൈമാറുന്നതിൽ വാട്സാപ്പിൽ നിയന്ത്രണം ഉണ്ടായിരുന്നു. വാട്‌സ് ആപ്പിലെ ക്യാമറ തുറന്ന് മുകളിലേക്ക് സ്വൈപ് ചെയ്താല്‍ ഗാലറി തന്നെ തുറന്നുവരുന്നതാണ് പുതിയ മാറ്റങ്ങളിലൊന്ന്. ചിത്രങ്ങള്‍ ആല്‍ബമായി ഒരുമിച്ച് അയക്കാം എന്നതാണ് ഇതിലെ പ്രധാന പ്രത്യേകത.

ടെക്സ്റ്റ് ഫോര്‍മാറ്റിനുള്ള സൗകര്യമാണ് വാട്‌സ് ആപ്പിലെ അടുത്ത മാറ്റം. ടെക്സ്റ്റ് ഇറ്റാലിക്‌സും ബോള്‍ഡും ആക്കി മാറ്റാമെന്നതിനു പുറമേ എഴുതിയ വരികള്‍ക്ക് കുറുകെ വരയ്ക്കാനും സൗകര്യം ഉണ്ട്. ഇതിനായി ടെക്സ്റ്റില്‍ വെറുതെ ടാപ് ചെയ്ത ശേഷം ഇത്തിരി നേരം ഹോള്‍ഡ് ചെയ്താല്‍ മതിയാകും.

വോയ്‌സ് കോളിന്റേയും വീഡിയോ കോളിങ്ങിന്റേയും രൂപകല്‍പ്പനയിലും മാറ്റം വരുത്തിയിട്ടുണ്ട്. ആപ്പിള്‍ ഐഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും അപ്ഡേഷൻ ഇതിനോടകം ലഭ്യമായിട്ടുണ്ട്. ഇതിനെല്ലാം പുറമേ സ്റ്റാറ്റസായി ഇടുന്ന ചിത്രങ്ങൾ സൂം ചെയ്യാനും പുതിയ അപ്ഡേഷനിൽ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook