‘പൊതു ചർച്ചകൾക്ക്’ വേദിയാകാൻ താല്പര്യമില്ലായെന്നും, ‘സ്വകാര്യ സ്വഭാവ’മുള്ള സംഭാഷണങ്ങൾ നടത്താനുള്ളൊരു വേദിയായി തന്നെ നിലനിൽക്കാനാണ് തീരുമാനമെന്നു ഊന്നിപ്പറഞ്ഞ് വാട്ടസ്ആപ്പ്. വാട്ടസ്ആപ്പ് വഴി പ്രചരിപ്പിച്ചു എന്നാരോപിക്കപ്പെടുന്ന വ്യാജവാർത്തകളെ തുടർന്ന് നിരപരാധികളായ ആളുകൾക്ക് നേരെയുണ്ടായ അക്രമപരമായ കയ്യേറ്റത്തിനു ശേഷം, ഇന്ത്യയിൽ സൂഷ്മപരിശോധനയ്ക്ക് വിധേയമാകപ്പെടുകയാണ് വാട്ട്സ്ആപ്പ്.

“നിങ്ങൾ അറിയുന്ന ആളുകൾക്ക് വ്യക്തിപരമായ സന്ദേശങ്ങൾ അയക്കുവാനാണ് വാട്ട്സ്ആപ്പ് നിർമ്മിക്കപ്പെട്ടത്. ഗ്രൂപ്പ് ചാറ്റുകളിൽ അയക്കുന്ന സന്ദേശങ്ങൾക്കും, പരസ്പരം അയക്കുന്ന സന്ദേശങ്ങൾക്കും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നൽകി (മറ്റുള്ളവർ അറിയാതിരിക്കാൻ സന്ദേശങ്ങൾക്ക് രഹസ്യകോഡുകൾ നൽകുന്ന പ്രക്രിയ), ലഘുവായ ഡാറ്റ കൈമാറാൻ നിർമ്മിക്കപ്പെട്ടതാണ് വാട്ട്സ്ആപ്പ്,” ന്യൂഡൽഹിയിൽ നടന്ന മീഡിയ ബ്രീഫിങ്ങിൽ വാട്ട്സ്ആപ്പിനെ പ്രതിനിധീകരിച്ചു മാറ്റ് ജോൺസ്‌ വിശദീകരിച്ചു.

ഇപ്പോഴും പ്രാഥമികമായി സ്വകാര്യ സംഭാഷങ്ങൾക്കാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കപ്പെടുന്നതെന്നും, തൊണ്ണൂറ് ശതമാനം ചാറ്റുകളും ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് നടക്കുന്നവയുമാണെന്ന് അദ്ദേഹം പറഞ്ഞു. “പത്തിന് താഴെ അംഗങ്ങളാണ് ഇപ്പോഴും പല ഗ്രൂപ്പുകളിലും ഉള്ളത്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ പരിധി 256-റാണ്. 

 

“പൊതു സംഭാഷണങ്ങൾക്ക് ഉപയോഗിക്കപ്പെടാതിരിക്കാൻ സജീവമായി ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. അത് കാരണം ഒരു സന്ദേശം എത്ര ചാറ്റുകളിലേക്ക് അയക്കാമെന്നുള്ളതിനു പരിധി നൽകിയിട്ടുണ്ട്,” ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച അഞ്ച് ഫോർവേഡുകൾ എന്ന ആശയം, ആഗോളമായി വ്യാപിപ്പിച്ചതിന്റെ പശ്ചാത്തലം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നാലിൽ ഒരു ഭാഗം ഉപയോക്താക്കൾ ഒരു ഗ്രൂപ്പുകളിലും അംഗങ്ങളല്ലായെന്നും വാട്ട്സ്ആപ്പ് അറിയിക്കുകയുണ്ടായി.

വാട്ട്സ്ആപ്പ് നിബന്ധനകളും ഉപാധികളും ലംഘിച്ചു കൊണ്ട് അയക്കപ്പെടുന്ന ഓട്ടോമേറ്റഡ്‌ സന്ദേശങ്ങള്‍, ബള്‍ക്ക് സന്ദേശങ്ങള്‍ എന്നിവയെ നിയന്ത്രിക്കാന്‍ മെഷീൻ ലേർണിംഗ് ഉപയോഗപ്പെടുത്തുകയാണെന്ന് പറഞ്ഞ മാറ്റ്, “ജനങ്ങൾക്ക് ഉച്ചഭാഷിണി നൽകാനല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്,” എന്ന് ആവർത്തിച്ചു.

സിസ്റ്റത്തെ കബളിപ്പിക്കാനായി പലരും സോഫ്റ്റ്വെയറും ഹാർഡ്വെയറും നിർമിക്കുമെങ്കിലും, ഇത് മൂലം നിര്‍മ്മിക്കപ്പെടുന്ന ‘ഒരു വിശിഷ്ടമായ സ്വഭാവ രീതി’, തിരിച്ചു അവരുടെ സിസ്റ്റത്തെ തന്നെ ട്രെയിൻ ചെയ്യാൻ വേണ്ടിയും ഉപയോഗിക്കാവുന്നതാണ്.

“പ്രക്ഷേപണം നടത്താനുള്ളൊരു വേദിയല്ല ഞങ്ങൾ എന്നുള്ളത് രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയിൽ ഞങ്ങൾ വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെ സിസ്റ്റം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായി മനസിലാക്കിക്കാൻ വാട്ട്സ്ആപ്പ് ഒരു വൈറ്റ് പേപ്പർ പുറത്തിറക്കുന്നുണ്ട്” വാട്ട്സ്ആപ്പ് ആശയവിനിമയ മേധാവി കാൾ വൂഗ് അറിയിച്ചു.

‘താഴെ നിന്നും മുകളിലേക്ക്’ എന്നുള്ള നിലയിലാണ് രാഷ്ട്രീയ പാർട്ടികളോട് സംവദിച്ചത്. ഏൻഡ്-ടു-ഏൻഡ് എൻക്രിപ്ഷൻ മാറ്റുന്നത് വാട്ട്സ്ആപ്പിനെ ‘മറ്റൊരു പ്രോഡക്റ്റ് ആക്കി മാറ്റുമെന്നും’ അതൊരിക്കലും സാധ്യമല്ലാത്ത കാര്യമാണെന്ന് വൂഗ് കൂട്ടിച്ചേർത്തു. 1.5 ബില്യൺ വരുന്ന പ്രതിമാസ സജീവ ഉപയോക്താക്കളിൽ നിന്നും രജിസ്‌ട്രേഷൻ പ്രക്രിയ, അയക്കുന്ന സന്ദേശങ്ങളുടെ സ്വഭാവം, നെഗറ്റീവ് പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു മാസം 2 മില്യൺ ഉപയോക്താക്കളെ വാട്ട്സ്ആപ്പിൽ നിന്നും ഒഴിവാക്കുന്നുണ്ട്.

സിസ്റ്റത്തെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ച ഉപയോക്താക്കളുടെ വ്യവഹാരം വ്യത്യസ്തമായിരുന്നെങ്കിലും, പതിവ് ഉപയോക്താക്കളിലും ഇത്തരം വ്യവഹാരങ്ങൾ ശ്രദ്ധിച്ചിട്ടുള്ളതിനാൽ, ദുരുപയോഗം ചെയ്യാൻ ശ്രമിച്ചവരെ ഒറ്റപ്പെടുത്തുക എന്നത് എളുപ്പമുള്ളൊരു കാര്യല്ലായിരുന്നു. “ഒരു ഉപയോക്തൃ റിപ്പോർട്ട് പോലും ഉണ്ടാക്കപ്പെടുന്നതിന് മുൻപേ പിടിക്കപ്പെട്ടവരാണ് 75 ശതമാനം ഉപയോക്താക്കളും”.

 

ഓട്ടോമേറ്റഡ്‌ സന്ദേശങ്ങള്‍, ബള്‍ക്ക് സന്ദേശങ്ങള്‍ എന്നിവയ്ക്ക് നേരെ നടപടി എടുക്കുന്നത് കമ്പനികൾക്കായി നിർമിക്കപ്പെട്ട വാട്ട്സ്ആപ്പ് മോഡലിനെ ബാധിക്കില്ലേ? എന്ന ചോദ്യത്തിന്, “എപിഐ-യുടെ നിയമനുസൃതമായ ഉപയോഗം, അതായത് ഉപയോകതാവ് ആവശ്യപ്പെടുന്ന വിവരം കമ്പനി നൽകുന്നതിൽ പ്രശ്നമില്ല. കാരണം, ആ സന്ദേശങ്ങൾ വാട്ട്സ്ആപ്പ് അവലോകനം ചെയ്ത ടെംപ്ലേറ്റ് പ്രകാരമായത് കൊണ്ടും, നേരത്തെ തന്നെ ക്രമീകരിച്ചു വെച്ചിരിക്കുന്നൊരു സംവിധാനം വഴിയായതും കൊണ്ടാണ്,” വൂഗ് ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി.

“ഓട്ടോമേറ്റഡ്‌ സന്ദേശങ്ങൾ (automated messages) അയക്കാനുള്ള മറ്റൊരു രീതിയാണ് അത്. അതിനെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഞങ്ങളുടെയൊരു ടീമുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ