scorecardresearch

WhatsApp Privacy Policy: വാട്സാപ്പ് സ്വകാര്യത നയം: ഇനിയും സവിശേഷതകൾ പരിമിതപ്പെടുത്താത്തത് എന്തു കൊണ്ട്?

ഈ മാസം ആദ്യം, മേയ് 15ന് മുൻപ് പുതുക്കിയ സ്വകാര്യത നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു

ഈ മാസം ആദ്യം, മേയ് 15ന് മുൻപ് പുതുക്കിയ സ്വകാര്യത നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു

author-image
Tech Desk
New Update
WhatsApp, WhatsApp update, WhatsApp news

WhatsApp Privacy Policy: പുതിയ സ്വകാര്യത നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകളുടെ പ്രവർത്തനം വാട്സാപ്പ് ഇനി പരിമിതപ്പെടുത്തില്ല. വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് ഇനിയും അംഗീകരിക്കാൻ താൽപര്യമില്ലാത്തവർക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. ഈ മാസം ആദ്യം, മേയ് 15ന് മുൻപ് പുതുക്കിയ സ്വകാര്യത നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു.

Advertisment

ഇപ്പോൾ, 2021 ലെ പുതിയ സ്വകാര്യത നയം അംഗീകരിക്കാത്തവർക്കും എല്ലാ സവിശേഷതകളും ഉപയോഗിച്ച് ആപ്പ് ഉപയോഗിക്കാമെന്ന് വ്യക്തമാക്കുകയാണ് കമ്പനി. "വിവിധ അധികാരികളുമായും വിദഗ്ധരുമായും സ്വകാര്യത സംബന്ധിച്ച ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ, ഞങ്ങൾ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പുതിയ അപ്ഡേറ്റ് അംഗീകരിക്കാത്തവർക്ക് ലഭിക്കുന്ന സവിശേഷതകൾ പരിമിതപ്പെടുത്തില്ല" വാട്സാപ്പ് വക്താവ് 'ദി വെർജ്'നോട് പറഞ്ഞു. അവരുടെ പദ്ധതി അനിശ്ചിതമായി മുന്നോട്ട് പോവുകയാണെന്നും കമ്പനി പറഞ്ഞു.

വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് കണ്ട ഭൂരിപക്ഷം ഉപയോക്താക്കളും പുതിയ നയം അംഗീകരിച്ചതായി വാട്സാപ്പ് പറഞ്ഞു. ഇതുവരെ അംഗീകരിക്കാത്ത ഉപയോക്താക്കളെ അപ്‌ഡേറ്റിനെക്കുറിച്ച് സമയാസമയങ്ങളിൽ ഓർമ്മപ്പെടുത്തുന്നത് തുടരുമെന്നും കമ്പനി പറഞ്ഞു.

"അപ്ഡേറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകി അറിയിപ്പ് നൽകുന്നത് ഞങ്ങൾ തുടരും, ഇതുവരെ അത് വായിച്ചു അംഗീകരിക്കാൻ കഴിയാത്തവരെ ഓർമപ്പെടുത്തി കൊണ്ടിരിക്കും. ഈ ഓർമ്മപ്പെടുത്തൽ തുടർച്ചയാക്കാൻ ഞങ്ങൾക്ക് നിലവിൽ പദ്ധതികൾ ഒന്നുമില്ല. ഒപ്പം സവിശേഷതകൾ പരിമിതപ്പെടുത്താനും ഉദ്ദേശിക്കുന്നില്ല. വാട്സാപ്പ് പറഞ്ഞു.

Advertisment

Read Also: വാട്സാപ്പിൽ മൂന്ന് ചുവന്ന ടിക്? സർക്കാർ നിങ്ങളുടെ മെസ്സേജുകൾ വായിക്കുമോ? സത്യമറിയാം

വാട്സാപ്പ് വഴി നിങ്ങൾ അയച്ച ബിസിനസ് സന്ദേശങ്ങൾ ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കുക്കുന്നത് സംബന്ധിച്ചാണ് പുതിയ നയം. അതായത് നിങ്ങൾ സുഹൃത്തുക്കളോ ബന്ധുക്കളോ ആയി സംസാരിക്കുന്നത് പോലെയല്ല ബിസിനസ്സ് അക്കൗണ്ടുകളുമായി സംസാരിക്കുന്നത്. സ്വകാര്യ സംഭാഷണങ്ങൾ സ്വകാര്യമായി തന്നെ തുടരുകയും അവയ്ക്ക് എൻഡ് ടു എൻഡ് എൻക്രിപ്‌ഷന്റെ സുരക്ഷ ലഭിക്കുകയും ചെയ്യും. പുതിയ അപ്ഡേറ്റ് അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്നും വാട്സാപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: