scorecardresearch

WhatsApp Privacy Policy: വാട്സാപ്പിന്റെ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് പോകുമോ? അറിയേണ്ടതെല്ലാം

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാൻ താത്പര്യം ഇല്ലെങ്കിൽ ഉപയോക്താക്കൾക്ക് അപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിർത്താമെന്ന് വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാൻ താത്പര്യം ഇല്ലെങ്കിൽ ഉപയോക്താക്കൾക്ക് അപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിർത്താമെന്ന് വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു

author-image
Tech Desk
New Update
WhatsApp, WhatsApp update, WhatsApp news

WhatsApp Privacy Policy: ന്യൂഡൽഹി: വാട്സാപ്പിന്റെ സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന ദിവസം എത്തിയിരിക്കുന്നു. ഇപ്പോൾ ഇത് സ്വീകരിച്ചില്ലങ്കിൽ ഉപയോക്താക്കൾക്ക് സവിശേഷതകൾ നഷ്ടപ്പെടുകയും ചാറ്റ് ലിസ്റ്റിലേക്ക് പ്രവേശിക്കാനും സാധിക്കാതെ വരും. ഒന്നെങ്കിൽ ഇത് അംഗീകരിക്കുകയോ അല്ലെങ്കിൽ സന്ദേശം അയക്കുന്നതിനായി മറ്റ് അപ്ലിക്കേഷനുകളിലേക്ക് മാറുകയോ ചെയ്യാം. സ്വകാര്യതാ നയം സ്വീകരിച്ചില്ലെങ്കിൽ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാതാകില്ല, ക്രമേണ അതിലെ സേവനങ്ങള്‍ പരിമിതപ്പെടും.

Advertisment

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാൻ താത്പര്യം ഇല്ലെങ്കിൽ ഉപയോക്താക്കൾക്ക് അപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിർത്താമെന്ന് വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പുതിയ നയം സ്വീകരിക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

സ്വകാര്യതാ നയം സ്വീകരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

നാളെ മുതൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സ്വകാര്യത നയം സ്വീകരിക്കാനുള്ള മുന്നറിയിപ്പ് നൽകും. സ്വീകരിക്കാത്തവർക്ക് ക്രമേണ വാട്സാപ്പിലെ സേവനങ്ങള്‍ ലഭ്യമാകാതെ വരും.

പിന്നീട് സ്ഥിരമായി മുന്നറിയിപ്പുകൾ നൽകും. ഈ നടപടി ആരംഭിച്ചു കഴിഞ്ഞാൽ ചാറ്റ് ലിസ്റ്റ് തുറക്കാൻ സാധിക്കില്ല. നിങ്ങൾക്ക് ലഭിക്കുന്ന വോയിസ്‌, വിഡിയോ കോളുകൾക്ക് മറുപടി നൽകാൻ സാധിക്കും. വാട്സ്ആപ്പ് അറിയിപ്പിലൂടെ ലഭിക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകാനും വായിക്കാനും കഴിയും.

Advertisment

Also Read: വാട്സാപ്പിന്റെ സ്വകാര്യത നയം അംഗീകരിക്കാതെ വഴിയില്ല; കാരണം ഇതാണ്

ആഴ്ചകൾക്ക് ശേഷവും നിങ്ങൾ നയം സ്വീകരിച്ചില്ലങ്കിൽ കോളുകൾ, മെസ്സേജുകൾ എന്നിവ ലഭിക്കുന്നതും ഇല്ലാതാകും. അതുകൊണ്ട് വാട്സാപ്പിൽ തുടരണോ മറ്റ് അപ്ലിക്കേഷനുകളിലേക്ക് മാറണോ എന്നത് നിങ്ങൾക്ക് തീരുമാനിക്കാം.

വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ പിന്നീട് തിരിച്ചെടുക്കാൻ സാധിക്കില്ല. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഡിലീറ്റ് ആകാൻ 90 ദിവസം എടുക്കുമെന്നാണ് കമ്പനി പറയുന്നത്.

അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ട വിധം

Step 1 : ആദ്യം വാട്സ്ആപ്പ് തുറക്കുക. വലതു വശത്ത് മുകളിലായി കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.

Step 2 : Settings ൽ ക്ലിക്ക് ചെയുക, തുടർന്ന് Account തിരഞ്ഞെടുക്കുക, Delete My Account കൊടുക്കുക.

Step 3 : നിങ്ങളുടെ വാട്സ്ആപ്പ് മൊബൈൽ നമ്പർ ആവശ്യപ്പെടും. അത് നൽകിയ ശേഷം Delete My Account അമർത്തുക.

Step 4 : നിങ്ങൾ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള കാരണം വാട്സ്ആപ്പ് ചോദിക്കും.

Step 5 : Delete My Account വീണ്ടും കൊടുക്കുക.

നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ മറ്റൊരു അപ്ലിക്കേഷനിലേക്ക് മാറ്റാൻ സാധിക്കും. അതിനായി നിങ്ങൾ ചെയ്യേണ്ടത്

Step 1 : നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഉള്ള ചാറ്റ് തുറക്കുക. മുകളിൽ കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.

Step 2 : More തിരഞ്ഞെടുക്കുക. Export Chat ൽ ക്ലിക്ക് ചെയ്യുക.

Step 3: എല്ലാം ഉൾപെടുത്തണോ എന്ന് വാട്സ്ആപ്പ് ചോദിക്കും. Include Media തിരഞ്ഞെടുക്കുക.

Step 4 : Google Drive, Gmail അല്ലെങ്കിൽ മറ്റ് അപ്ലിക്കേഷനിലേക്ക് നിങ്ങൾക്ക് വിവരങ്ങൾ മാറ്റാൻ സാധിക്കും

Privacy Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: