/indian-express-malayalam/media/media_files/uploads/2021/04/WhatsApp-File-photo-1-1.jpg)
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സാപ്പിൽ വ്യാപകമായി ഫോർവേഡ് ചെയ്യപ്പെട്ട സന്ദേശമാണ് വാട്‌സാപ്പ് പിങ്ക് ഡൗൺലോഡ് ചെയ്യൂവെന്നത്. പുതിയ ഫീച്ചറുകളോടെയുള്ള പുതിയ വാട്‌സാപ്പ് എന്ന വ്യാജേന ഒരു ലിങ്ക് ഉൾപ്പെടെയാണ് സന്ദേശം പ്രചരിച്ചത്. ''വാട്‌സാപ്പ് പിങ്ക്'' എന്ന് പേരുള്ള ആപ്പ് ഒരു വ്യാജ ആപ്പാണെന്നാണ് വിദഗ്ധർ പറയുന്നത്. ലിങ്കിലുള്ളത് ഒരു വൈറസാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പ്രചരിക്കുന്ന സന്ദേശത്തിലുള്ള ലിങ്ക് ഉപയോക്താവ് ക്ലിക്ക് ചെയ്ത ഉടനെ അത് വാട്‌സാപ്പ് പിങ്ക് ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള പേജിലേക്ക് പോകും. നിങ്ങൾ ആ ലിങ്ക് മുഖേന നിങ്ങളുടെ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ അത് നിങ്ങളുടെ സ്വകാര്യ ഡാറ്റകൾ ഉൾപ്പടെ ചോർത്തും. സൈബർ സെക്യൂരിറ്റി വിദഗ്ധനായ രാജശേഖർ രാജാരിയയാണ് ഈ പുതിയ വ്യാജ വൈറസ് ആപ്പ് സംബന്ധിച്ച വിവരം ട്വിറ്ററിൽ പങ്കുവച്ചത്. ഒറിജിനൽ വാട്‌സാപ്പിനോട് സാമ്യമുള്ള വ്യാജ ആപ്പിന്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചു.
"വാട്‌സാപ്പ് പിങ്കിനെ സൂക്ഷിക്കുക! ഒരു എപികെ ഡൗൺലോഡ് ലിങ്കോടു കൂടി ഒരു വൈറസ് വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പ് പിങ്ക് എന്ന പേരിൽ വരുന്ന ഒരു ലിങ്കും ക്ലിക്ക് ചെയ്യാതിരിക്കുക. ചിലപ്പോൾ നിങ്ങൾക്ക് ഫോൺ ഉപയോഗിക്കാൻ കഴിയാതെ തന്നെ വന്നേക്കാം" രാജാരിയ ട്വിറ്ററിൽ കുറിച്ചു.
/indian-express-malayalam/media/media_files/uploads/2021/04/WhatsApp-Pink.jpg)
Read Also: കഴിഞ്ഞ ഒരു വർഷം 59% ഇന്ത്യക്കാർ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായി; നോർട്ടൺ സർവ്വേ കണ്ടെത്തൽ
എങ്ങനെയാണ് ഒരു ആപ്പ് വ്യാജ ആപ്പാണെന്ന് തിരിച്ചറിയുക?
വാട്സാപ്പിൽ ലഭിക്കുന്ന ലിങ്കുകൾ കൃത്യമായതാണെന്ന് ഉറപ്പു വരുത്താതെ ഒരിക്കലൂം ക്ലിക്ക് ചെയ്യരുത്. ഒരു ആപ്പ് ലിങ്ക് വാട്സാപ്പ് സന്ദേശമായി ലഭിച്ചാൽ ഉടൻ തന്നെ അത് ഗൂഗിളിൽ സെർച്ച് ചെയ്ത് കൃത്യമായതാണെന്ന് ഉറപ്പിക്കുക. എപ്പോഴും പുതിയ ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുന്നതാണ് ഉചിതം. പ്ലേസ്റ്റോറിലെ ആപ്പുകളിൽ ഗൂഗിൾ സുരക്ഷാ പരിശോധനകൾ നടത്തിയിട്ടാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. വാട്സാപ്പിലെ ''ഫോർവേഡഡ്'' ഓപ്ഷനും സന്ദേശം നിങ്ങളുടെ സുഹൃത്ത് നിങ്ങൾക്ക് മാത്രമായി അയച്ചതാണോ അതോ നിരവധി തവണ മറ്റിടങ്ങളിൽ നിന്ന് ലഭിച്ച സന്ദേശം ഫോർവേഡ് ചെയ്തതാണോയെന്ന് അറിയാൻ സഹായിക്കും. ഒരുപാട് തവണ ഫോർവേഡ് ചെയ്യപ്പെട്ട ഒരു ലിങ്ക് ലഭിച്ചാൽ അത് ഡൗൺലോഡ് ചെയ്യാതെ ഒഴിവാക്കുന്നതാണ് നല്ലത്.
ഒരിക്കലും ഒരു ഒറിജിനൽ ആപ്പിന്റെയും മോഡിഫൈഡ് വേർഷനുകൾ ഉപയോഗിക്കാതിരിക്കുക. അത് വലിയ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ട്, കാരണം നിങ്ങൾ ഒരു ആപ്പ് ഉപയോഗിക്കുമ്പോൾ അത് നിങ്ങളുടെ സ്റ്റോറേജ്, ക്യാമറ, കോൺടാക്ടുകൾ തുടങ്ങിയവ ഉപയോഗിക്കാനുള്ള പെർമിഷൻ ചോദിക്കും. ഇത് നിങ്ങൾ ഒരു വ്യാജ ആപ്പിനാണ് നൽകുന്നതെങ്കിൽ അവ ദുരുപയോഗിക്കപ്പെട്ടാൽ പിന്നെ ഒന്നും ചെയ്യാൻ സാധിക്കുകയില്ല. ഒപ്പം നിങ്ങൾ ഏത് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുൻപും പ്ലേസ്റ്റോറിൽ നൽകിയിരിക്കുന്ന, ഡിസ്ക്രിപ്ഷൻ, സ്ക്രീൻഷോട്ട്, ഡവലപ്പറുടെ പേര്, ഡൗൺലോഡുകളുടെ എണ്ണം, റിവ്യൂകൾ തുടങ്ങിയവ പരിശോധിക്കുന്നത് നല്ലതാണ്. നിങ്ങൾക്ക് അതിൽ എന്തെങ്കിലും പ്രശ്നം തോന്നിയാൽ ആ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുകയുമാകാം.
എങ്ങനെയാണ് വാട്‌സാപ്പ് പിങ്ക് കളഞ്ഞ് ഫോൺ സുരക്ഷിതമാക്കേണ്ടത്?
ആദ്യമായി നിങ്ങൾ വാട്‌സാപ്പ് പിങ്ക് അൺഇൻസ്റ്റാൾ ചെയ്യുക. വാട്‌സാപ്പ് വെബുമായി കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ അതും അൺലിങ്ക് ചെയ്യുക.
അതിനുശേഷം നിങ്ങളുടെ ബ്രൗസർ സെറ്റിങ്സിൽ പോയി ബ്രൗസർ കാഷെ മുഴുവൻ കളയുക. ഒപ്പം നിങ്ങളുടെ ഫോണിലെ മറ്റു ആപ്പുകൾക്ക് നൽകിയിരിക്കുന്ന പെർമിഷനുകൾ പരിശോധിക്കുകയും അനാവശ്യമായവ മാറ്റുകയും ചെയ്യുക.
വാട്‌സാപ്പ് പിങ്ക് ഇൻസ്റ്റാൾ ചെയ്ത ശേഷം ഹൈഡ് മോഡിൽ പോകുന്നതായും വിദഗ്ധർ പറയുന്നുണ്ട്. അത്തരം സാഹചര്യത്തിൽ നിങ്ങളുടെ ഫോണിന്റെ സെറ്റിങ്സിൽ കയറി ആപ്പ്സ് എന്ന വിഭാഗത്തിൽ പോയി നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകളുടെ കൂട്ടത്തിൽ നിന്ന് വാട്‌സാപ്പ് പിങ്ക് കണ്ടുപിടിച്ച് റിമൂവ് ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.