വാട്സ്ആപ്പ് പേയ്മെന്റ് സർവീസ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ്. വാട്സ്ആപ്പ് വഴി നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സഹായിക്കുന്നതാണ് പേയ്‌മെന്റ് ഫീച്ചർ. ഇത് സംബന്ധിച്ച ടെസ്റ്റുകൾ പുരോഗമിക്കുകയാണെന്നും എത്രയും വേഗം തന്നെ ഇന്ത്യയിൽ പേമെന്റ് അവതരിപ്പിക്കുമെന്നും സുക്കർബർഗ് പറഞ്ഞു.
Also Read: വൺപ്ലസ് 7T സീരീസ് ഫോണുകൾക്ക് സ്‌പെഷ്യൽ ഓഫറുകൾ, 8,000 രൂപവരെ വിലക്കിഴിവ്
“ഒരുപാട് ആളുകൾ വാട്സ്ആപ്പ് പേയ്‌മെന്റ് സർവീസിനായി കാത്തിരിക്കുകയാണെന്ന് അറിയാം. കമ്പനിയും അതിനുള്ള ടെസ്റ്റുകൾ തുടരുകയാണ്. അധികം വൈകാതെ തന്നെ പദ്ധതി ഇന്ത്യയിൽ അവതരിപ്പിക്കും” മാർക്ക് സുക്കർബർഗ് പറഞ്ഞു.
നാഷണല്‍ പേയ്‌മെന്റ് കോർപറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചാണെന്നും വാർത്തകളുണ്ട്. യുപിഐ അടിസ്ഥാനമാക്കിയ പേയ്‌മെന്റ് സേവനമാണ് വാട്സ്ആപ്പ് ഇന്ത്യയിൽ പുറത്തിറക്കുന്നത്.
Also Read: മോട്ടോ ജി8 പ്ലസ് വിൽപന ഒക്ടോബർ 29 മുതൽ, വിലയും ഓഫറുകളും അറിയാം
ബീറ്റ മോഡിലാണ് ഇപ്പോൾ വാട്സ്ആപ്പ് പേയ്മെന്ര്. ഇത് സർക്കാരിന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സൂക്ഷമ പരിശോധനയിലുമാണ്.
വാട്സ്ആപ്പ് പേയ്മെന്റ് സർവീസിന്റെ പ്രവർത്തനം പരിശോധിക്കാൻ നാഷനൽ പേയ്‌മെന്റ് കോർപറേഷന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. വാട്സ്ആപ്പ് പേയ്മെന്റ് ഉപഭോക്താക്കളുടെ വിവരങ്ങൾ ഫെയ്സ്ബുക്കിന് കൈമാറുന്നുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് വാട്സ്ആപ്പ്. എന്നാൽ, ഒരേ കമ്പനിക്ക് കീഴിലാണെങ്കിലും ഫെയ്സ്ബുക്കിന് വിവരങ്ങൾ കൈമാറില്ലെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു.