/indian-express-malayalam/media/media_files/uploads/2020/06/whatsapp-pay.jpg)
ന്യൂഡൽഹി: കൊറോണ വൈറസ് ലോകത്താകമാനം പടർന്ന് പിടിച്ചിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ സാമൂഹിക അകലമുൾപ്പടെയുള്ള ആരോഗ്യ പ്രൊട്ടോകോളുകൾ പാലിക്കുന്നതിലാൽ നമ്മളെല്ലാവരും പലരുമായും വലിയ ഇടപ്പെടലുകൾ നടത്തുന്നില്ല. ഇത് നമ്മുടെ ദൈനംദിന ജീവിതരീതികളിലും വലിയ മാറ്റങ്ങൾ വരുത്തി തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് സാമൂഹിക ഇടപ്പെടലുകളിൽ. പണം ചെലവഴിക്കുന്നതിനും സ്വീകരിക്കുന്നതിനും ഓൺലൈൻ സൗകര്യങ്ങളിലേക്ക് മാറിയിരിക്കുന്നു പലരും.
ഇതിനായി ഇപ്പോൾ ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ളത് ഗൂഗിൾ പേ, ഫോൺപേ, പേയ്ടിഎം ഉൾപ്പടെയുള്ള ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങളാണ്. ഇനി നിങ്ങൾ ഒരുപാട് ഓൺലൈൻ പേയ്മെന്റ് നടത്തുന്ന ആളാണെങ്കിൽ അതിനായി ഒറു പ്രത്യേക ആപ്ലിക്കേഷൻ ഫോണിൽ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ വാട്സാപ്പ് പേ ഉപയോഗിക്കാവുന്നതാണ്.
നാഷ്ണൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ(NCPI)യുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് അഥവ യുപിഐ (UPI) അടിസ്ഥാനമാക്കിയുള്ളതാണ്. പേയ്ടിഎമ്മിലെ വാലറ്റിനുള്ളിൽ ഉപഭോക്താക്കൾക്ക് പണം ശേഖരിക്കാൻ സാധിക്കുന്നത് പോലെയോ ഗൂഗിൾ പേയിലൂടെ ബില്ലുകളും സ്വർണവും വാങ്ങുന്നതു പോലെയോ ചെയ്യാൻ വാട്സാപ്പ് പേയിൽ സാധിക്കില്ല. പ്രധാനമായും പണം നേരിട്ട് അയക്കുന്നതിന് മാത്രം സഹായിക്കുന്ന സംവിധാനമാണിത്.
കോടിക്കണക്കിന് സജീവ ഉപയോക്താക്കള്‍ ഉള്ള വാട്സാപ്പിൽ ഏറെകാലമായി കാത്തിരിക്കുന്ന പേയ്‌മെന്റ് സേവനം എത്തുന്നത് മൂന്ന് സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയായിരിക്കും. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) അടുത്ത ഘട്ടത്തിൽ പങ്കാളിയാകും.
വാട്സാപ്പ് പേ എങ്ങനെ ഉപയോഗിക്കാം
- ഫോണിൽ വാട്സാപ്പ് ആപ്ലിക്കേഷൻ തുറക്കുക
- വലത് വശത്ത് മുകളിലായി കാണുന്ന മൂന്ന് കുത്തുകളിൽ ഞെക്കുക
- ‘Payments’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- പിന്നീട് ‘Add payment method’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
- നിങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്ക് തിരഞ്ഞെടുക്കുക. (നിങ്ങളുടെ നമ്പരുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടായിരിക്കണം.)
- ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണിലേക്ക് വേരിഫിക്കേഷൻ മെസേജ് അയക്കുന്നതിന് അനുവാദം ചോദിക്കും.
- ഇപ്പോൾ നിങ്ങളുടെ നമ്പരുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ട് വിവരങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങൾക്ക് വാട്സാപ്പ് പേയിൽ ഉപയോഗിക്കേണ്ട അക്കൗണ്ട് തിരഞ്ഞെടുക്കുക.
- Done എന്ന് ക്ലിക്ക് ചെയ്യുന്നതോടെ പേയ്മെന്റ് സെറ്റപ്പ് പൂർത്തിയാകും.
വാസ്ടാപ്പ് പേ വഴി എങ്ങനെ പണം അടയ്ക്കാം
Method 1:
- പണം അയ്ക്കാനുള്ള വ്യക്തിയുടെ ചാറ്റ് ബോക്സ് ഓപ്പൺ ചെയ്യുക
- അറ്റാച്ച്മെന്റ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ‘Payment’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
- പണം അയക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് വാട്സാപ്പ് പേയ്മെന്റ് ഉണ്ടെങ്കിൽ പണം അയക്കാനും ആവശ്യപ്പെടാനുമുള്ള സ്ക്രീൻ തെളിഞ്ഞ് വരും.
- അയക്കാനാഗ്രഹിക്കുന്ന തുകയും എന്തെങ്കിലും കുറിപ്പുണ്ടെങ്കിൽ അതും എഴുതുക.
- പിന്നീട് യുപിഐ(UPI) പിൻ അടിച്ച് കൊടുക്കുക.
- പണം ആവശ്യപ്പെടാനാണെങ്കിൽ "Request" ചെയ്ത ശേഷം കാത്തിരിക്കുക.
Method 2:
- വാട്സാപ്പ് മെയിൻ പേജിൽ കാണുന്ന മൂന്ന് കുത്തിൽ ക്ലിക്ക് ചെയ്ത ശേഷം payment ഓപ്ഷൻ തിരഞ്ഞെടുക്കുക.
- QR കോഡ് തുറന്ന് അത് നിങ്ങൾക്ക് പണം അയക്കാൻ ആഗ്രഹിക്കുന്നവർക്ക് കാണിച്ച് കൊടുക്കുക.
- 'New payment' ഓപ്ഷൻ തിരഞ്ഞെടുക്കുക.
- UPI ഐഡിയോ QR കോഡോ അടിച്ച്കൊടുക്കുക.
ആപ്പിൽ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ചാറ്റിലുള്ള വ്യക്തി പണം ആവശ്യപ്പെട്ടാൽ വേറെ ബാംങ്കിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാതെ തന്നെ വാട്സാപ്പിൽ നിന്നുതന്നെ നിങ്ങൾക്ക് പണം നല്കാൻ സാധിക്കും. ഇതിനായി അറ്റാച്ച്മെന്റ് ബട്ടൺ ക്ലിക്ക് ചെയ്ത് പേയ്‌മെന്റ് ഓപ്‌ഷൻ സെലക്ട് ചെയ്യാം. ആൻഡ്രോയിഡിലും ഐഒഎസിലും ഈ ഓപ്‌ഷനുണ്ട്. പേയ്‌മെന്റ് ക്ലിക്ക് ചെയ്യുമ്പോൾ ചില ടേംസ് ആന്റ് കണ്ടീഷന്‍സ് കാണാം. അതിന് എഗ്രീ എന്ന ഉത്തരം നൽകിയാൽ യുപിഐ രജിസ്ട്രേഷന് വേണ്ടിയുള്ള സ്ക്രീൻ പ്രത്യക്ഷപ്പെടും. ഇതിൽ രജിസ്റ്റർ ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.