വാട്സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ ലഭിച്ചാൽ പരാതിപ്പെടാമെന്ന് ഡിപ്പാർട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് അറിയിച്ചു. അശ്ലീല സന്ദേശങ്ങളോ മോശം പരാമർശങ്ങളുളള സന്ദേശങ്ങളോ വധഭീഷണികളോ ലഭിച്ചാൽ അവയുടെ സ്ക്രീൻ ഷോട്ടുകളും മെസേജ് വന്ന നമ്പരും അടക്കം ccaddn-dot@nic.in എന്ന ഇ-മെയിലിൽ പരാതിപ്പെടാമെന്ന് ടെലികോം ഡിപ്പാർട്മെന്റ് കൺട്രോളർ ഓഫ് കമ്യൂണിക്കേഷൻസ് ആശിഷ് ജോഷി ട്വറ്റ് ചെയ്തു. പരാതികൾ നടപടികൾക്കായി പൊലീസിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാട്സ്ആപ്പിൽ നിരവധി മാധ്യമപ്രവർത്തകർക്ക് മോശം സന്ദേശങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്ന ഉപഭോക്താക്കൾക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന് ടെലികോം ഓപ്പറേറ്റർമാർക്ക് ഡിപ്പാർട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം പരാതികൾക്കായി കോൾ സെന്ററുകൾ അല്ലെങ്കിൽ ഹെൽപ്‌ലൈൻ തുടങ്ങുകയോ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook