ആൻഡ്രോയിഡിനും ഐഫോണിനും പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ഒറ്റ ഗ്രൂപ്പ് വോയിസ് കോളിൽ 32 പേരെ വരെ ചേർക്കാനാകുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ എട്ട് പേർക്കാണ് ഒരു വോയിസ് കോളിൽ ജോയിൻ ചെയ്യാൻ സാധിച്ചിരുന്നത്. പുതിയ അപ്ഡേറ്റോടെ ഇതിൽ മാറ്റം വരും. എന്നാൽ വോയിസ് കോളിൽ മാത്രമാണ് ഇത് സാധ്യമാകൂ. വീഡിയോ കോളിൽ എട്ട് പേർ എന്നത് തുടരും.
2ജിബി വരെയുള്ള ഫയലുകൾ ഷെയർ ചെയ്യാനുള്ള സംവിധാനവും വ്യക്തിഗത മെസ്സേജുകൾക്ക് റിയാക്ഷൻ നൽകാനുള്ള സംവിധാനവും അവതരിപ്പിക്കാൻ വാട്സ്ആപ്പ് ഒരുങ്ങുന്നുണ്ട്. iOS-ൽ, 22.8.80 പതിപ്പിൽ ഈ സവിശേഷത ഉൾപ്പെടുന്നു. ഗ്രൂപ്പ് കോളുകളിൽ 32പേരെ വരെ ചേർക്കാമെന്ന അപ്ഡേറ്റ് വിവരണത്തിൽ കാണാനാകും.
വോയിസ് മെസേജ് ബബിളുകളുടെയും കോൺടാക്റ്റുകളുടെയും ഗ്രൂപ്പുകളുടെയും ഇൻഫർമേഷൻ സ്ക്രീനുകളുടെ ഡിസൈനിലും വാട്ട്സ്ആപ്പ് അപ്ഡേറ്റ് കൊണ്ടുവരുന്നുണ്ട്. ആൻഡ്രോയിഡിൽ, 2.22.9.73 വേർഷനിലാണ് ഈ ഫീച്ചറുകൾ വരുന്നത്.
മറ്റു ചില പുതിയ ഫീച്ചറുകൾ ഉൾപ്പടെ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
Also Read: WhatsApp: അടിമുടി മാറാന്‍ വാട്ട്സ്ആപ്പ്; ഇനി രണ്ട് ജിബി ഫയല്‍ വരെ ഷെയര്‍ ചെയ്യാം; പുതിയ സവിശേഷതകള്‍