/indian-express-malayalam/media/media_files/8YuwQBcjGUt9VyG4Cvd8.jpg)
വാട്സ്ആപ്പ് ചാറ്റിൽ മെസേജുകൾ എങ്ങനെ 'പിൻ' ചെയ്യാം (ചിത്രത്തിന്റെ ഉറവിടം: വാട്സ്ആപ്പ്)
വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും, വിൻഡോയുടെ മുകളിൽ സന്ദേശം പിൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ടെക്‌സ്‌റ്റ്, പോൾ, ഇമോജികൾ, ലൊക്കേഷനുകൾ, ചിത്രങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം സന്ദേശങ്ങളും പിൻ ചെയ്യാൻ ഉപയോക്താക്കൾക്ക് ഇതിലൂടെ കഴിയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇൻസ്റ്റന്റ് മെസേജിങ്ങ് അപ്ലിക്കേഷനുകളുടെ ജനപ്രീതിയിൽ വലിയ​ അളവിലുള്ള വർദ്ധനവാണ് ഉണ്ടായത്. ഇതോടെ വിവിധ സേവനങ്ങൾ കൊണ്ടുവരുന്ന പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താൻ എല്ലാ ആപ്പുകളും നിർബന്ധിതരായി എന്നതാണ് വസ്തുത.മെറ്റയും ഇത്തരം വിവിധ ഫീച്ചറുകൾ തങ്ങളുടെ ആപ്പുകളിൽ പരീക്ഷിച്ചിട്ടുണ്ട്. അത്തരത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മാറ്റമാണ് മെസേജ് പിൻ ചെയ്യാനുള്ള സവിശേഷത.
ടെലിഗ്രാം എന്ന മെസേജിങ്ങ് ആപ്പിൽ, വളരെക്കാലം മുൻപ് തന്നെ സമാന സേവനം ലഭ്യമായിരുന്നു. ഈ സേവനം ആപ്പിൽ ചേർക്കാൻ ഉപയോക്താക്കളും നിരന്തരം കമ്പനിയോട് ആവശ്യം ഉന്നയിച്ചിരുന്നു. ഇതോടെയാണ് പുതിയ മാറ്റം പരീക്ഷിക്കാൻ കമ്പനി തയ്യാറായത്. എന്നിരുന്നാലും, ഒരു സംഭാഷണത്തിൽ ഒന്നിലധികം സന്ദേശങ്ങൾ പിൻ ചെയ്യാൻ അനുവദിക്കുന്ന, ടെലഗ്രാമിലെ ഫീച്ചറിനു പകരമായി ഒരു സന്ദേശം മാത്രമാണ് വാട്സ്ആപ്പിൽ പിൻ ചെയ്യാൻ സാധിക്കൂ.
ആൻഡ്രോയിഡിൽ, ഒരു ചാറ്റ് പിൻ ചെയ്യാൻ, സന്ദേശം ദീർഘനേരം അമർത്തി സ്‌ക്രീനിന്റെ മുകളിൽ വലതുവശത്ത് ദൃശ്യമാകുന്ന ത്രീ-ഡോട്ട് മെനുവിൽ ടാപ്പ് ചെയ്യുക. ഇപ്പോൾ, 'പിൻ' ക്ലിക്ക് ചെയ്യുക, സന്ദേശം ഇപ്പോൾ വ്യക്തിയുടെ പേരിന് താഴെയായി ദൃശ്യമാകും. ആപ്പിൾ ഉപകരണങ്ങളിൽ , സന്ദേശം വലത്തേക്ക് സ്വൈപ്പ് ചെയ്യുക, പിൻ ചെയ്യാനുള്ള ഓപ്ഷൻ ഇവിടെ കാണാൻ കഴിയും.
കൂടാതെ ഒരു സന്ദേശം അൺപിൻ ചെയ്യണമെങ്കിൽ, ഇതേ പ്രക്രിയ പിന്തുടരുക. 24 മണിക്കൂർ, 7 ദിവസം അല്ലെങ്കിൽ 30 ദിവസം എന്നിങ്ങനെ സന്ദേശം പിൻ ചെയ്യുന്നതിന്റെ സമയ പരിധി തിരഞ്ഞെടുക്കാനും വാട്സ്ആപ്പ് നിങ്ങളെ അനുവദിക്കുന്നു. ഡിഫോൾട്ടായി, ആപ്പ് 7 ദിവസത്തെ ഓപ്ഷനാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പിൽ, ആർക്കൊക്കെ സന്ദേശം പിൻ ചെയ്യാമെന്നത് ഗ്രൂപ്പ് അഡ്മിന് നിയന്ത്രിക്കാനാകുമെന്നും കമ്പനി അറിയിച്ചു.
ഈ പ്രവർത്തനം ചാനലുകളിലേക്കും വ്യാപിപ്പിക്കാൻ വാട്ട്‌സ്ആപ്പ് പദ്ധതിയിടുന്നുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ ഫീച്ചർ പുറത്തിറക്കുന്നതിന്റെ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഫീച്ചർ എപ്പോഴാണ് എല്ലാവരിലേക്കും എത്തുന്നത് എന്നതിൽ വ്യക്തതയില്ല.
Check out More Technology News Here
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ 'ഫോട്ടോമോജി'; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ 'ഗൂഗിൾ ക്രോം' ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.