ഇടയ്ക്കിടെ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പതിവാക്കിയിരിക്കുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കുന്നതിനായുള്ള ഫീച്ചറുകൾ ആണ് ഇവയിൽ പലതും. കുറച്ചുപേരിൽ നിന്ന് മാത്രം വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രവും സ്റ്റാറ്റസ് അപ്ഡേറ്റും മറ്റു വിവരങ്ങളും മറച്ചുവെക്കാവുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്.
പുതിയ അപ്ഡേറ്റ് നിങ്ങളുടെ സ്വകാര്യത വർധിപ്പിക്കുന്നത് ആണ്. ആരൊക്കെ നിങ്ങളുടെ വിവരങ്ങൾ കാണേണ്ട എന്ന് നിങ്ങൾക്ക് തീരുമാനിക്കാനാവും. നേരത്തെ അത് ഒഴിവാക്കണമെങ്കിൽ എല്ലാവരിൽ നിന്നും ഒഴിവാക്കുക എന്നതേ വഴി ഉണ്ടായിരുന്നുള്ളു. ഇനി മുതൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ പോലെ കുറച്ചു പേരിൽ നിന്ന് മാത്രമായി “മൈ കോണ്ടാക്ട്സ് എക്സപ്റ്റ്” എന്നത് ഉപയോഗിച്ച് ലാസ്റ്റ് സീനും പ്രൊഫൈൽ ചിത്രവും മറച്ചുവയ്ക്കാം.
പുതിയ ഓപ്ഷൻ കൂടി വരുന്നതോടെ വാട്ട്സ്ആപ്പിന് ഇപ്പോൾ ആകെ നാല് സ്വകാര്യതാ നിയന്ത്രണ ക്രമീകരണങ്ങളാകും. ഇവ താഴെ പറയുന്നവയാണ്.
എവരിവൺ: നിങ്ങളുടെ ലാസ്റ്റ് സീൻ, പ്രൈഫൈൽ ചിത്രം, എബൌട്ട്, സ്റ്റാറ്റസ് എന്നിവ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും കാണാനാവും.
മൈ കോൺടാക്ട്സ്: ലാസ്റ്റ് സീൻ, പ്രൊഫൈൽ ചിത്രം, എബൌട്ട് എന്നിവ നിങ്ങളുടെ കോൺടാക്ട്സിൽ ഉള്ളവർക്ക് മാത്രമേ കാണാനാവൂ.
മൈ കോൺടാക്ട്സ് എക്സെപ്റ്റ്: ഇതിൽ നിങ്ങളുടെ ലാസ്റ്റ് സീൻ, പ്രൊഫൈൽ ചിത്രം, എബൌട്ട് എന്നിവ നിങ്ങളുടെ കോൺടാക്ടിലെ ചിലരിൽ നിന്ന് മാത്രമായി മറച്ചുവച്ച് ഇടാം.
നോബഡി: നിങ്ങളുടെ ലാസ്റ്റ് സീൻ, പ്രൊഫൈൽ ചിത്രം, എബൌട്ട്, സ്റ്റാറ്റസ് എന്നിവ ആർക്കും കാണാൻ കഴിയില്ല.
അടുത്തിടെ, വാട്സ്ആപ്പ് ഗ്രൂപ്പ് കോളിലും പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ജോയിൻ ചെയ്യുന്നവർക്ക് നോട്ടിഫിക്കേഷൻ നൽകുന്നത് മുതൽ കോളിനിടെ ഓരോരുത്തരെ മ്യൂട്ട് ചെയ്യുന്നതും മെസ്സേജ് ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.
Also Read