scorecardresearch

WhatsApp: വാട്സ്ആപ്പിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യൽ ഇനി എളുപ്പമാകും; പുതിയ ഫീച്ചർ വരുന്നു

ഈ ഓപ്‌ഷൻ പുറത്തുവരുമ്പോൾ അത് എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന ഒരു സ്‌ക്രീൻഷോട്ടും പുറത്തു വന്നിട്ടുണ്ട്

ഈ ഓപ്‌ഷൻ പുറത്തുവരുമ്പോൾ അത് എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന ഒരു സ്‌ക്രീൻഷോട്ടും പുറത്തു വന്നിട്ടുണ്ട്

author-image
Tech Desk
New Update
WhatsApp Privacy Policy, Central Government, Delhi High Court

ആപ്പിൽ കുറച്ച് പുതിയ ഫീച്ചറുകൾ ചേർക്കാൻ വാട്ട്‌സ്ആപ്പ് പദ്ധതിയിടുന്നു. പതിവിൽ നിന്ന് വിപരീതമായി ഇത്തവണ മാറ്റം വരുന്നത് വോയ്‌സ്/വീഡിയോ കോളുകൾ അല്ലെങ്കിൽ വോയ്‌സ് നോട്ടുകളിൽ അല്ല. പകരം, ചിത്രങ്ങൾ അയക്കുന്നതിലാണ്.

Advertisment

വാബീറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, വാട്സ്ആപ്പ് ഇൻ-ബിൽറ്റ് മീഡിയ എഡിറ്ററിലേക്ക് രണ്ട് പുതിയ പെൻസിൽ ഓപ്‌ഷനുകൾ കൂടി ചേർക്കുന്നു. അതായത് വാട്ട്‌സ്ആപ്പിലെ എഡിറ്റ് ഓപ്‌ഷനിൽ ഉടൻ തന്നെ മൂന്ന് പെൻസിലുകൾ ലഭിക്കും. ചിത്രങ്ങളും സ്‌ക്രീൻഷോട്ടുകളും അയക്കുന്നതിനു മുൻപ് അതിനു മുകളിൽ എന്തെങ്കിലും മാർക്ക് ചെയ്യാനോ മറയ്ക്കാനോ കഴിയും. നിലവിൽ വാട്സ്ആപ്പിൽ പെൻസിൽ ഓപ്‌ഷൻ ലഭ്യമാണെങ്കിലും അത് ഒറ്റ അളവിൽ ഉള്ളതാണ്. പുതുതായി ചേർക്കുന്ന വ്യത്യസ്ത അളവിൽ ഉള്ളതായിരിക്കും.

ഈ ഓപ്‌ഷൻ പുറത്തുവരുമ്പോൾ അത് എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന ഒരു സ്‌ക്രീൻഷോട്ടും പുറത്തു വന്നിട്ടുണ്ട്.

publive-image
Advertisment

ഇതിനു പുറമെ ഒരു ചിത്രം അയയ്‌ക്കുന്നതിന് മുമ്പ് അതിന്റെ ഭാഗങ്ങൾ ബ്ലർ ചെയ്യാൻ അഥവാ മങ്ങിയതാക്കാൻ അനുവദിക്കുന്ന ഫീച്ചറും വാട്സ്ആപ്പ് കൊണ്ടുവരാൻ ഒരുങ്ങുന്നുണ്ട്. ഇത് ഉപയോക്താക്കൾക്ക് വളരെ ഉപകാരപ്രദമായ ഫീച്ചറുകളിൽ ഒന്നായിരിക്കും.

ഒരു ചിത്രത്തിലെ ഒരു പ്രത്യേക ഭാഗം ഒഴിവാക്കാൻ ക്രോപ്പ് ചെയ്യൽ ഒരു ഓപ്ഷനാണെങ്കിലും, അത് എപ്പോഴും പ്രാവർത്തികമാകണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ, ഈ ഫീച്ചർ വളരെ ഉപകാരപ്രദമാകും.

രണ്ട് ഫീച്ചറുകളും നിലവിൽ വാട്സ്ആപ്പിൽ ലഭ്യമല്ല. എല്ലായ്‌പ്പോഴും എന്നപോലെ, വാട്ട്‌സ്ആപ്പ് ഐഒഎസ്, ആൻഡ്രോയിഡ് ബീറ്റ പതിപ്പിലേക്ക് ഉടൻ ഈ ഫീച്ചറുകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു, പിന്നീടാകും മറ്റു ഉപയോക്താക്കൾക്ക് ലഭിക്കുക.

Also Read: ശബ്‌ദ സന്ദേശങ്ങൾക്ക് പ്രിവ്യൂ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്; എങ്ങനെ പ്രവർത്തനക്ഷമമാക്കാം, അറിയാം

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: