Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

വീഡിയോ നിശബ്ദമാക്കി അയക്കാം; സ്റ്റാറ്റസ് അപ്ഡേറ്റിലും ഷെയർ ചെയ്യാം: പുതിയ ഫീച്ചറുമായി വാട്സാപ്പ്

ആൻഡ്രോയ്ഡ് ഫോണുകളിൽ വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ലഭ്യമാണ്

WhatsApp, WhatsApp mute videos, WhatsApp new features, WhatsApp status, WhatsApp dp, WhatsApp features, WhatsApp apk, WhatsApp privacy, WhatsApp privacy privacy, WhatsApp vs Telegram, WhatsApp vs Signal, വാട്ട്‌സ്ആപ്പ്, വാട്‌സ്ആപ്പ് മ്യൂട്ട് വീഡിയോ, വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചർ, വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്, വാട്ട്‌സ്ആപ്പ് ഡിപി, വാട്ട്‌സ്ആപ്പ് ഫീച്ചർ, വാട്ട്‌സ്ആപ്പ് എപികെ, വാട്ട്‌സ്ആപ്പ് പ്രൈവസി, വാട്ട്‌സ്ആപ്പ് ടെലിഗ്രാം, വാട്ട്‌സ്ആപ്പ് സിഗ്നൽ, ie malayalam

വാട്സാപ്പിൽ പുതിയൊരു ഫീച്ചർ കൂടി വന്നിരിക്കുകയാണ്. വീഡിയോകൾ ഷെയർ ചെയ്യുന്നതിനു മുൻപ് മുമ്പ് നിശബ്ദമാക്കി വയ്ക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ഇത്. വീഡിയോ ഫയലുകൾ ഷെയർ ചെയ്യുന്നതിന് മുൻപ് അവയെ നിശബ്ദമാക്കി സ്റ്റാറ്റസ് പങ്കിടുന്നതിന് ഈ ഫീച്ചറിലൂടെ കഴിയും. ഈ ഫീച്ചർ ഇപ്പോൾ ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ മാത്രം ലഭ്യമാണ്. എന്നാൽ ഒപ്പം ഐഒഎസിലെ ലഭ്യത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ മാസം വന്ന ഒരു വാട്സാപ്പ് ബീറ്റ പതിപ്പിലാണ് ആദ്യമായി ഈ ഫീച്ചർ ലഭ്യമായത്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന എല്ലാ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാണ്. ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

സ്റ്റെപ്പ് 1: മറ്റൊരാൾക്ക് മ്യൂട്ട് ചെയ്ത വീഡിയോ അയയ്‌ക്കാൻ, ആദ്യം നിങ്ങൾ വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റു ചെയ്‌തുവെന്ന് ഉറപ്പാക്കുക. ആർക്കാണോ വീഡിയോ അയയ്ക്കേണ്ടത് അവരുടെ ചാറ്റ് വിൻഡോ തുറക്കുക.

സ്റ്റെപ്പ് 2: നിങ്ങൾ ചാറ്റ് തുറന്ന ശേഷം വീഡിയോ അടക്കമുള്ള അറ്റാച്ചുമെന്റുകൾ ഷെയർ ചെയ്യുന്നതിനുള്ള പേപ്പർക്ലിപ്പ് ഐക്കണിൽ ക്ലിക്കുചെയ്യുക. അതിൽ ഗാലറി എന്നത് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3: നിങ്ങൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന വീഡിയോ ഫയൽ തിരഞ്ഞെടുക്കാൻ പ്രിവ്യൂവിൽ നിന്നുള്ള ഒരു വീഡിയോ ഫയലിൽ ക്ലിക്ക് ചെയ്യുക. തുടർന്നുള്ള സ്‌ക്രീനിൽ വീഡിയോയുടെ ഫ്രെയിമുകൾക്ക് തൊട്ടുതാഴെയായി മുകളിൽ ഇടത് വശത്ത് ഒരു സ്പീക്കർ ഐക്കൺ കാണാം.

സ്റ്റെപ്പ് 4: നിങ്ങൾ അയയ്ക്കുന്നതിന് മുൻപ് ആ വീഡിയോ ഫയലിന്റെ ഓഡിയോ നിശബ്ദമാക്കാൻ ഈ സ്പീക്കർ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളുടെ കോൺ‌ടാക്റ്റിന് ഫയലിന്റെ ശബ്ദമില്ലാത്ത വീഡിയോ അയയ്‌ക്കും. ആ വീഡിയോയിലുള്ള സ്പീക്കർ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ശബ്ദത്തോട് കൂടി വീഡിയോ പ്ലേ ചെയ്യാനും കഴിയും. വീഡിയോ സ്റ്റാറ്റസ് ആയി പങ്കുവയ്ക്കുന്ന സമയത്തും ഇതേ നടപടിക്രമങ്ങൾ തന്നെ തുടരുക.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Whatsapp new feature lets you mute videos before sending

Next Story
CoWIN Covid-19 vaccine registration- കോവിൻ- കോവിഡ്-19 വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ? വിശദമായി അറിയാംcowin, cowin vaccine registration, cowin vaccine registration link, cowin app, cowin app for registration, cowin app for vaccine, cowin app covid 19 vaccine, cowin app download, cowin app register, cowin app registration, cowin app covid, cowin app covid regration, covid 19 vaccine registration, coronavirus vaccine registration, covid vaccine registration, കോവിൻ, കോവിൻ വാക്സിൻ രജിസ്ട്രേഷൻ, കോവിൻ വാക്സിൻ രജിസ്ട്രേഷൻ ലിങ്ക്, കോവിൻ ആപ്പ്, രജിസ്ട്രേഷൻ കോവിൻ ആപ്പ്, വാക്സിൻ കോവിൻ ആപ്പ്, കോവിൻ ആപ്പ് കോവിഡ് 19 വാക്സിൻ, കോവിൻ ആപ്പ് ഡൗൺലോഡ്, കോവിൻ ആപ്പ് രജിസ്റ്റർ, കോവിൻ ആപ്പ് രജിസ്ട്രേഷൻ, കോവിൻ ആപ്പ് കോവിഡ്, കോവിഡ് 19 വാക്സിൻ രജിസ്ട്രേഷൻ, കൊറോണ വൈറസ് വാക്സിൻ രജിസ്ട്രേഷൻ, കോവിഡ് വാക്സിൻ രജിസ്ട്രേഷൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com