ബംഗളൂരു: വാട്​സ്​ആപ്​ പേയ്​മെന്റ് സർവീസ്​ വർഷാവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന്​ റിപ്പോർട്ട്​. വാട്സ്ആപ്പ് വഴി നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സഹായിക്കുന്നതാണ് പേയ്മെന്‍റ് ഫീച്ചർ. നാഷണല്‍ പേയ്മെന്റ് കോർപ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചാണെന്നും വാർത്തകൾ പുറത്തുവരുന്നത്.

പേയ്​മെന്റ്​ സർവീസിന്റെ പരീക്ഷണം വാട്​സ്​ ആപ്​ നേരത്തെ തന്നെ നടത്തിയിരുന്നു. എന്നാൽ, സർവീസ്​ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നില്ല. യു.പി.ഐ അടിസ്ഥാനമാക്കിയ പേയ്​മെന്റ്​ സേവനമാണ്​ വാട്​സ്​ ആപ്​ ഇന്ത്യയിൽ പുറത്തിറക്കുന്നത്​.

അതേസമയം, വാട്​സ്​ ആപ്​ പേയ്​മെന്റ് സർവീസിന്റെ പ്രവർത്തനം പരിശോധിക്കാൻ നാഷനൽ പേയ്​മെന്റ് കോർപ്പറേഷന്​ കേന്ദ്രസർക്കാർ നിർദേശം നൽകി. ​വാട്​സ്​ പേയ്​മെന്റ്​ ഉപഭോക്​താക്കളുടെ വിവരങ്ങൾ ഫേസ്​ബുക്കിന്​ കൈമാറുന്നുണ്ടോയെന്നാണ്​ പ്രധാനമായും പരിശോധിക്കുക. ഫേസ്​ബുക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്​ വാട്​സ്​ ആപ്​. എന്നാൽ, ഒരേ കമ്പനിക്ക്​ കീഴിലാണെങ്കിലും ഫേസ്​ബുക്കിന്​ വിവരങ്ങൾ കൈമാറില്ലെന്ന്​ വാട്​സ്​ ആപ്​ വ്യക്​തമാക്കിയിട്ടുണ്ട്​.

2017ൽ യുപിഐ പ്ലാറ്റ്ഫോമിലെ ഉപയോക്താക്കളുടെ എണ്ണം 145 മില്യണ്‍ കടന്നതിന് പിന്നാലെയാണ് വാട്സ്ആപ്പ് യുപിഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പേയ്മെന്റ് ഫീച്ചർ വികസിപ്പിച്ചെടുക്കുന്നത്. യുപിഐ പേയ്മെന്റ് ഓപ്ഷൻ ആക്ടിവേറ്റ് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് ഉള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പരസ്പം പണം അയയ്ക്കാനു സ്വീകരിക്കാനുമുള്ള സൗകര്യമാണ് ആപ്പിലുള്ളത്. 2

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook