/indian-express-malayalam/media/media_files/aA7bpuThKuBurdN4szTm.jpg)
പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്
കോടിക്കണക്കിന് ഉപയോക്താക്കളുള്ള മെറ്റയുടെ ഇൻസ്റ്റന്റ് മെസേജിങ്ങ് സേവനമാണ് വാട്സ്ആപ്പ്. 'യൂസർ എക്സ്പീരിയൻസ്' മെച്ചപ്പെടുത്തുന്നതിനായി നിരന്തരം മെറ്റ കൊണ്ടുവരുന്ന മാറ്റങ്ങളും ഫീച്ചറുകളുമാണ് വാട്സ്ആപ്പിനെ എന്നും ജനപ്രിയമാക്കി നിർത്തുന്നത്. ഇതിന്റ ഭാഗമായി ആപ്പ് പുറത്ത് ഇറക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റാണ് ചാറ്റ് വിൻഡോയ്ക് താഴെയായി പ്രൊഫൈൽ വിവരങ്ങൾ കാണിക്കുന്ന പുതിയ സവിശേഷത.
'വാബീറ്റഇൻഫോ' ആണ് ഫീച്ചർ ആദ്യം കണ്ടെത്തിയത്, ആൻഡ്രോയിഡിനുള്ള വാട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പിലാണ് (v2.23.25.11), ചാറ്റ് വിൻഡോയിലെ കോൺടാക്റ്റ് നെയിമിനു താഴെയായി സ്റ്റാറ്റസും ലാസ്റ്റ് സീനും കാണിക്കുന്നത്.
ഉപയോക്താക്കൾ ഓഫ്‌ലൈനിലാണെങ്കിൽ മറ്റുള്ളവരുടെ സ്റ്റാറ്റസ് അവരുടെ പേരിന് താഴെ കാണുകയും അവർ ഓൺലൈൻ ആണെങ്കിൽ ലാസ്റ്റ് സീനും സ്റ്റാറ്റസും മാറി മാറി കാണിക്കുകയും ചെയ്യും. ഇത് വാട്സ്ആപ്പിന്റെ സ്വകാര്യതയിൽ പ്രവർത്തനക്ഷമമാക്കിയാൽ മാത്രമാണ് പ്രവർത്തിക്കുക.
ചാറ്റ് വിൻഡോയിൽ നിന്ന് ഒരു ഉപയോക്താവിന്റെ സ്റ്റാറ്റസ് വേഗത്തിൽ പരിശോധിക്കാൻ ഇത് സഹായിക്കുന്നു, പ്രൊഫൈൽ ഇൻഫർമേഷൻ ഇതിലൂടെ എളുപ്പത്തിൽ കണ്ടെത്താം.
ഉപയോക്താക്കൾ അവരുടെ ഫീഡ്‌ബാക്ക് പങ്കിടുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് വർഷങ്ങളായി സമാനമായ പ്രവർത്തനം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പ്രസിദ്ധീകരണം സൂചിപ്പിക്കുന്നു.
ആൻഡ്രോയിഡിനുള്ള വാട്സ്ആപ്പിലെ വരാനിരിക്കുന്ന പതിപ്പിൽ പുതിയ ഫീച്ചർ എല്ലാവർക്കും ലഭ്യമാകും. എന്നിരുന്നാലും, ഐഒഎസ്-ൽ ഫീച്ചർ എപ്പോഴെത്തുമെന്നതിൽ വ്യക്തതയില്ല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഷോർട്ട്‌കട്ട് ബട്ടൺ പോലുള്ള നിരവധി പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. കൂടാതെ ഗ്രൂപ്പ് ചാറ്റിലെ പുതിയ വോയ്‌സ് ചാറ്റുകൾ, ഇമെയിൽ സ്ഥിരീകരണം തുടങ്ങിയ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.
Check out More Technology News Here
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.