വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചാല്‍ എല്ലാവരും അറിയുന്നത് അലോസരപ്പെടുത്തുന്ന ഒന്നാണ്. എന്നാലിത് മാറ്റാന്‍ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ആവശ്യമില്ലാത്ത ഗ്രൂപ്പുകളില്‍ നിന്ന് ആരുമറിയാതെ തന്നെ നമുക്ക് പുറത്തു കടക്കാന്‍ സാധിച്ചേക്കും.
വാബീറ്റഇന്‍ഫൊയുടെ റിപ്പോര്‍ട്ടനുസരിച്ച് വാട്ട്സ്ആപ്പ് പുതിയ സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭാവി അപ്ഡേറ്റുകളില്‍ ഇത് ലഭ്യമായേക്കും. ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് മാത്രമായിരിക്കും ഗ്രൂപ്പില്‍ നിന്ന് പുറത്തു പോകുന്നവരുടെ വിവരം ലഭിക്കുക.

നിലവിലിത് വാട്ട്സ്ആപ്പിന്റെ ഡെസ്ക്ടോപ് വേര്‍ഷനില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്. വൈകാതെ തന്നെ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭിക്കും. എല്ലാ ഉപകരണങ്ങളിലും സവിശേഷത എത്തണമെങ്കില്‍ കുറച്ച് മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

ലിങ്കുകള്‍ക്ക് പ്രിവ്യു നല്‍കുന്ന സവിശേഷതയും വാട്ട്സ്ആപ്പ് ഒരുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലേതു പോലെയാകും പ്രിവ്യു. ഇത് ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമായേക്കും.
Also Read: ചാറ്റ് ഫിൽട്ടർ ഫീച്ചറുമായി വാട്സ്ആപ്പ്