/indian-express-malayalam/media/media_files/uploads/2021/05/whatsapp-privacy-policy-update-all-you-need-to-know-499376-fi.jpg)
വാട്ട്‌സ്ആപ്പ് കൂടുതൽ വ്യക്തിഗത സവിശേഷതകൾ ചേർക്കൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. നേരത്തെ ഓരോ ചാറ്റിനും ഇഷ്‌ടാനുസൃത വാൾപേപ്പറുകൾ ചേർക്കാൻ കഴിയുന്ന സവിശേഷത അവതരിപ്പിച്ചതിനു പിന്നാലെ വോയിസ് കോളുകളിലേക്കും ഈ ഫീച്ചർ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഒരു കോണ്ടാക്ടിൽ പ്രത്യേകം വാൾപേപ്പർ ചേർക്കാത്ത പക്ഷം ഡിഫോൾട്ട് വാൾപേപ്പറാകും പ്രത്യക്ഷമാകുക.
അത് ഉടൻ വരുമെന്നാണ് വാബീറ്റഇൻഫോയുടെ പുതിയ റിപ്പോർട്ട് പറയുന്നത്, വാട്ട്‌സ്ആപ്പ് ഉടൻ തന്നെ വാൾപേപ്പറുകൾ കോൾ സ്ക്രീനിലും അനുവദിക്കും. ഇത് എങ്ങനെ ആയിരിക്കും എന്നതിന്റെ ഒരു സ്ക്രീൻഷോട്ടും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2022/01/WhatsApp-custom-call-background.jpg)
ഈ ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആൻഡ്രോയിഡ് ഐഒഎസ് ബീറ്റ പതിപ്പുകളിലോ ഇതുവരെ എത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ സാധാരണ ഉപയോക്‌താക്കൾക്ക് ഇത് ലഭിക്കാൻ കൂടുതൽ സമയമെടുത്തേക്കാം.
ഐഒഎസ് 15-ലെ വാട്സ്ആപ്പിൽ അടുത്തിടെ ചില പുതിയ ഫീച്ചറുകൾ ചേർത്തിട്ടുണ്ട്. ഫോക്കസ് മോഡിനുള്ള പിന്തുണയും അറിയിപ്പുകൾക്കൊപ്പം ഗ്രൂപ്പ്, പ്രൊഫൈൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതും മാണ് ഇവ.
വോയ്‌സ് നോട്ടുകൾ റെക്കോർഡ് ചെയ്യുമ്പോൾ പോസ് ചെയ്യാനും റെസ്യുമ് ചെയ്യാനുള്ള സംവിധാനവും ചേർത്തിട്ടുണ്ട്. വോയ്‌സ് നോട്ട് എടുക്കുമ്പോൾ ആരെങ്കിലും നിങ്ങളെ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലോ നീണ്ട വോയ്‌സ് നോട്ട് റെക്കോർഡുചെയ്യുമ്പോൾ ഇടവേള എടുക്കേണ്ടിവരുമ്പോഴോ ഈ ഫീച്ചർ ഉപയോഗപ്രദമാകും. ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പുതിയ ഫീച്ചറുകൾ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.