Latest News

മെസ്സേജുകൾ ഇനി മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമാകും; പുതിയ മാറ്റത്തിനൊരുങ്ങി വാട്സാപ്പ്

നിലവിൽ മെസ്സേജുകൾ ഏഴ് ദിവസത്തിന് ശേഷം തനിയെ ഡിലീറ്റ് ആകുന്ന ഫീച്ചറാണ് വാട്സാപ്പ് നൽകിയിരിക്കുന്നത്

വാട്സാപ്പിന്റെ ഡിസപ്പിയറിങ് മെസ്സേജ് ഫീച്ചറിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനി. 24 മണിക്കൂറിനുളളിൽ മെസ്സേജുകൾ തനിയെ അപ്രത്യക്ഷമാകുന്ന തരത്തിലേക്ക് ഉപയോക്താക്കൾക്ക് ചാറ്റുകൾ ക്രമീകരിക്കാൻ കഴിയുന്ന ഫീച്ചർ പരീക്ഷിച്ചു കൊണ്ടിരിക്കുയാണ്. നിലവിൽ മെസ്സേജുകൾ ഏഴ് ദിവസത്തിന് ശേഷം തനിയെ ഡിലീറ്റ് ആകുന്ന ഫീച്ചറാണ് വാട്സാപ്പ് നൽകിയിരിക്കുന്നത്. ഇതിൽ വൈകാതെ മാറ്റം കൊണ്ടുവരാൻ വാട്സാപ്പ് ഒരുങ്ങുകയാണെന്ന് വാബീറ്റഇൻഫോ അവരുടെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷമാണ് വാട്സാപ്പിൽ ഡിസപ്പിയറിങ്‌ മെസ്സേജ് ഫീച്ചർ അവതരിപ്പിച്ചത്. ആ ഘട്ടത്തിൽ തന്നെ കമ്പനി സമീപ ഭാവിയിൽ ഫീച്ചറിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന സൂചനകൾ നൽകിയിരുന്നു. പുറത്തു വന്ന റിപ്പോർട്ട് പ്രകാരം 24 മണിക്കൂറിൽ മെസ്സേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചറിന്റെ നിർമാണം കഴിഞ്ഞ ഒരു മാസമായി നടന്നു വരികയാണ്. ഐഫോണിൽ ഈ ഫീച്ചർ പരീക്ഷിച്ചതിന്റെ ചിത്രങ്ങളാണ് നിലവിൽ അവരുടെ സൈറ്റിൽ നൽകിയിരിക്കുന്നത്. എന്നാൽ ഈ ഫീച്ചർ ഉടൻ തന്നെ ആൻഡ്രോയിഡിലും അവതരിപ്പിക്കും എന്നാണ് കരുതുന്നത്.

Read Also: യൂട്യൂബ് വീഡിയോ സെറ്റിങ്സിൽ മാറ്റം; നിങ്ങൾക്ക് ഉപയോഗിക്കാവുന്ന സെറ്റിങ്‌സ് അറിയാം

24 മണിക്കൂറിൽ മെസ്സേജുകൾ തനിയെ ഡിലീറ്റ് ആകുന്ന ഫീച്ചർ നിലവിലെ ഏഴ് ദിവസത്തെ ഫീച്ചർ പോലെ തന്നെയാകും പ്രവർത്തിക്കുക. ഡിസപ്പിയറിങ് മെസ്സേജ് ഓപ്ഷൻ ഓൺ ആകിയിട്ടുള്ള ഒരു ചാറ്റ് ബോക്സിലെ ഫോട്ടോസും വിഡിയോയും അടങ്ങിയ മുഴുവൻ ചാറ്റുകളും ഏഴ് ദിവസത്തിന് ശേഷം പൂർണമായും ഡിലീറ്റ് ആകുന്നത് പോലെ തന്നെ 24 മണിക്കൂറിന്റെ ഫീച്ചറിലും പ്രവർത്തിക്കും. ഗ്രൂപ്പ് ചാറ്റുകളിൽ ഗ്രൂപ്പ് അഡ്മിൻമാർ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുക.

എന്ന് മുതലാണ് പുതിയ ഡിസപ്പിയറിങ് മെസ്സേജ് ഫീച്ചർ ലഭ്യമാകുക എന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. സ്നാപ്ചാറ്റ്, സിഗ്നൽ, ടെലഗ്രാം എന്നീ മെസ്സേജിങ് ആപ്പുകളിൽ നിലവിൽ 24 മണിക്കൂറിൽ മെസ്സേജുകൾ തനിയെ ഇല്ലാതാകുന്ന ഈ ഫീച്ചർ ലഭ്യമാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Whatsapp may offer a new option for disappearing messages soon

Next Story
Covid Hotspot Kerala: എന്താണ് കോവിഡ് ഹോട്സ്പോട്ടുകൾ? നിങ്ങള്‍ക്കടുതുള്ളവ എങ്ങനെ അറിയാം?covid 19, കോവിഡ് 19, covid 19 kerala,കോവിഡ് 19 കേരള, covid hotspot kerala, കോവിഡ് ഹോട്ട്സ്പോട്ട് കേരള, how to find covid hotspots, കോവിഡ് ഹോട്സ്പോട്ടുകൾ, kerala hotspot locator, kerala covid hotspots google map, കോവിഡ് ഹോട്ട്സ്പോട്ട് ഗൂഗ്‌ൾ, covid 19 google map, kerala covid numbers, കേരള കോവിഡ് കണക്ക്, kerala covid vaccine, kerala covid news, കോവിഡ് വാർത്തകൾ, ie malayalam, covid hotspot meaning, covid hotspot definition, covid hotspot tracker, covid hotspot near me, covid hotspot kerala, covid hotspot map, covid hotspot in india, covid hotspot states in india, covid hotspot states, covid hotspot in Kochi
The moderation of comments is automated and not cleared manually by malayalam.indianexpress.com