മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പിലെ ഏറ്റവും മികച്ച സവിശേഷതകളില്‍ ഒന്നാണ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്നത്. എന്നാല്‍ പലരും അബദ്ധത്തിലും ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാറുണ്ട്. വീണ്ടെടുക്കാന്‍ പറ്റാത്തതിനാല്‍ അത്തരത്തില്‍ ഡിലീറ്റ് ആയ ചിത്രങ്ങളോ രേഖകളോ പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്യും.
പലരും ഇതിനെപ്പറ്റി പരാതിയും ഉന്നയിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പ് ഇതിന് പരിഹാരം കാണുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതിന് ശേഷം വീണ്ടെടുക്കാനുള്ള സവിശേഷതയാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇതിനായി ‘Undo Button’ ഉപയോഗിക്കാം. സ്ക്രീനിന്റെ താഴെയായിരിക്കും ബട്ടണ്‍ പ്രത്യക്ഷപ്പെടുക.

ജി മെയിലില്‍ മെയില്‍ അയച്ചതിന് ശേഷം വരുന്ന അണ്ടു ബട്ടണ് സമാനമായിരിക്കും ഇതെന്നുമാണ് ലഭിക്കുന്ന വിവരം. വാട്ട്സ്ആപ്പിന്റെ മുഖ്യ എതിരാളിയായ ടെലെഗ്രാമിലും ഈ സവിശേഷത ലഭ്യമാണ്. രണ്ട് ജിബി വരെയുള്ള ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള സവിശേഷതയും വാട്ട്സ്ആപ്പ് തയാറാക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: എയര്‍ടെല്‍, വിഐ, ജിയോ; നിങ്ങളുടെ ഫോണ്‍ നമ്പറില്‍ എങ്ങനെ കോളര്‍ ട്യൂണ്‍ സെറ്റ് ചെയ്യാം?