scorecardresearch
Latest News

ഇനി മുതൽ വാട്സ്ആപ്പിൽ മീഡിയയ്‌ക്കൊപ്പം ക്യാപ്ഷനും ഫോർവേഡ് ചെയ്യാം

മറ്റൊരാൾക്ക് അയക്കുമ്പോൾ ഇനി മുതൽ ക്യാപ്ഷൻ വീണ്ടും ടൈപ്പ് ചെയ്യണ്ട ആവശ്യം വരില്ല

ഇനി മുതൽ വാട്സ്ആപ്പിൽ മീഡിയയ്‌ക്കൊപ്പം ക്യാപ്ഷനും ഫോർവേഡ് ചെയ്യാം

മീഡിയ ഫയലുകൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാൻ കഴിയുകയെന്നതാണ് വാട്സ്ആപ്പിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ഒരുപക്ഷെ ആൻഡ്രോയിഡിലും ഐഒഎസിലും ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന ഈ ആപ്പിന്റെ ഫീച്ചറും ഇത് തന്നെയാകും. ചിത്രങ്ങളോ വിഡിയോകളോ ജിഫുകളോ പെട്ടെന്ന് തന്നെ ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് അയക്കാൻ ഈ ഫീച്ചറിലൂടെ സാധിക്കും. എന്നാൽ ഇത്തരം മീഡിയ ഫയലിനൊപ്പം വരുന്ന ക്യാപ്ഷൻ ഫോർവേഡ് ചെയ്യാൻ കഴിയില്ല. അടുത്ത വാട്സ്ആപ്പ് അപ്ഡേറ്റിലൂടെ ഇതിനും മാറ്റമുണ്ടാകും.

ഡബ്ല്യൂഎബീറ്റഇൻഫോയാണ് പുതിയ വാട്സ്ആപ്പിന്റെ ബീറ്റയിൽ മീഡിയയും അതിനൊപ്പമുള്ള ക്യാപ്ഷനും ഫോർവേഡ് ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയത്. എന്നാൽ ഈ ഫീച്ചർ ഇപ്പോഴും പരീക്ഷണഘട്ടത്തിലായതിനാൽ കുറച്ച് ബീറ്റ ടെസ്റ്റേഴ്സിന് മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ.

പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെങ്കിലും കുറച്ച് നാളുകൾക്കുളിൽ തന്നെ ഇത് ആളുകളിലേക്ക് എത്തും. ഇതിലൂടെ ചിത്രങ്ങളും വിഡിയോകളും ജിഫുകളും അതിന്റെ സന്ദർഭങ്ങൾ വ്യക്തമാക്കിക്കൊണ്ട് തന്നെ അയക്കാൻ പറ്റും. അതുകൊണ്ട് മറ്റൊരാൾക്ക് അയക്കുമ്പോൾ ഇനി മുതൽ ക്യാപ്ഷൻ വീണ്ടും ടൈപ്പ് ചെയ്യണ്ട ആവശ്യം വരില്ല.

ഈ ഫീച്ചർ ഡബ്ല്യൂഎബീറ്റ ഇൻഫോ പങ്കുവച്ച സ്ക്രീൻഷോട്ടിൽ കാണാൻ സാധിക്കും. ക്യാപ്ഷനോട് കൂടി തന്നെ മീഡിയ ഫയലുകൾ ഫോർവേഡ് ചെയ്യാൻ സാധിക്കുമെന്ന് ചിത്രത്തിൽ നിന്ന് മനസിലാക്കാം. ഫോർവേഡ് ചെയ്യുന്നതിന് മുൻപ് ക്യാപ്ഷനിൽ തിരുത്തലുകൾ വരുത്താനും സാധിക്കും.

നിലവിൽ ആൻഡ്രോയിഡിലെ ബീറ്റ ടെസ്റ്റേഴ്സിന് മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളതെങ്കിലും ഐഒഎസിലേക്കും ഉടൻ എത്തും. അതിന് ശേഷം എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും ലഭ്യമാകും.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Whatsapp may finally let you forward media with text captions