/indian-express-malayalam/media/media_files/uploads/2023/05/whatsapp-multi-phone.jpg)
(Image credit: Meta)
ബെംഗളൂരു: മെറ്റ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അടുത്തിടെ ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു, കമ്പാനിയന്‍ മോഡ് ഉപയോഗിച്ച് നാല് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ ഒരു അക്കൗണ്ട് ലിങ്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഫീച്ചര്‍. ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാണ്.
കമ്പാനിയന്‍ മോഡ് പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍ ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളും ക്ലൗഡുമായി നേരിട്ട് സിങ്ക് ആകുന്നു. പ്രാഥമിക ഡിവൈസ് ഇന്റര്‍നെറ്റിലേക്ക് കണക്റ്റ് ചെയ്തിട്ടില്ലെങ്കില്‍ പോലും കമ്പാനിയന്‍ ഡിവൈസുകള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍, മള്‍ട്ടിമീഡിയ, വോയ്സ് നോട്ടുകള്‍ എന്നിവ ലഭിക്കും. ഓര്‍മ്മിക്കുക, പ്രാഥമിക ഉപകരണത്തിന് ദീര്‍ഘനാളത്തേക്ക് ഇന്റര്‍നെറ്റ് ആക്സസ് നഷ്ടപ്പെടുകയാണെങ്കില്‍ മറ്റ് ഡിവൈസുകളില്‍ നിന്ന് വാട്‌സ്ആപ്പ് ലോഗ് ഔട്ട് ചെയ്യും.
ഐഒഎസ് പതിപ്പ് 23.10.76-നുള്ള സ്ഥിരതയുള്ള വാട്ട്സ്ആപ്പ് നിലവില്‍ ഘട്ടംഘട്ടമായി പുറത്തിറക്കുന്നു. ആപ്പ് സ്റ്റോറിലെ ചേഞ്ച്ലോഗ് അനുസരിച്ച്, യോഗ്യതയുള്ള എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഒരാഴ്ചയ്ക്കുള്ളില്‍ അപ്ഡേറ്റ് ലഭ്യമാകും. ഈ അപ്ഡേറ്റ് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് നിലവിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ട് ഒരു പ്രാഥമിക ആന്‍ഡ്രോയിഡ്
അല്ലെങ്കില്‍ ഐഒഎസ് ഡിവൈസില്‍ നിന്ന് മൂന്നിലധികം ഐഫോണുകളിലേക്ക് ലിങ്ക് ചെയ്യാന്‍ കഴിയും.
📝 WhatsApp for iOS 23.10.76: what's new?
— WABetaInfo (@WABetaInfo) May 30, 2023
WhatsApp is widely rolling out a feature to link an existing account to a second iOS device: the companion mode!https://t.co/SVLI8NKEaIpic.twitter.com/AOf2nq3TrK
ഐഒഎസ് ഉപകരണങ്ങള്‍ക്കായുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് അപ്ഡേറ്റ് മറ്റ് നിരവധി ഫീച്ചറുകളും അവതരിപ്പിക്കുന്നു. ജിഫ് ഓട്ടോ പ്ലേബാക്ക്, ഐഒഎസ് കലണ്ടറിലേക്ക് വാട്‌സ്ആപ്പ് കോളുകള്‍ ലിങ്ക് ചെയ്യാനുള്ള കഴിവ്, അപ്രത്യക്ഷമാകുന്ന സന്ദേശ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ സംരക്ഷിക്കാനുള്ള ഓപ്ഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഉപയോക്താക്കള്‍ക്ക് ആപ്പ് സ്റ്റോര്‍ സന്ദര്‍ശിക്കാനും ഏറ്റവും പുതിയ പതിപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും അവരുടെ ഐഫോണുകളില്‍ ഏറ്റവും പുതിയ വാടസ്ആപ്പ് ഫീച്ചറുകള്‍ ആസ്വദിക്കാന്‍ കഴിയും.
ഉപയോക്താക്കള്‍ക്ക് സെറ്റപ്പ് പ്രോസസറിലേക്ക് പോകുകയും തുടര്‍ന്ന് 'ലിന്‍ക് വിത്ത് ആന്‍ എക്‌സിസ്റ്റിങ് അക്കൗണ്ട് ' എന്നതില്‍ ക്ലിക്കുചെയ്ത് ഒരു ഐഫോണിനെ ഒരു കമ്പാനിയന്‍ ഡിവൈസുമായി ലിങ്ക് ചെയ്യുന്നതിന് പ്രാഥമിക സ്മാര്‍ട്ട്ഫോണില്‍ നിന്ന് ഫെഫോണിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യാം. ഐഒഎസിനുള്ള വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഐഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. എന്നിരുന്നാലും, അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കമ്പാനിയന്‍ ഫീച്ചര്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.