/indian-express-malayalam/media/media_files/uploads/2021/07/WhatsApp-4.jpg)
മുംബൈ: ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന പുത്തന്‍ സവിശേഷതയുമായി വാട്സ്ആപ്പ്. ഇനിമുതല്‍ ലാസ്റ്റ് സീന്‍ (Last Seen) തിരഞ്ഞെടുക്കപ്പെട്ട കോണ്‍ടാക്ടുകള്‍ക്ക് മാത്രം കാണാവുന്ന തരത്തിലേക്ക് മാറ്റാന്‍ സാധിക്കും. നിലവില്‍ ലാസ്റ്റ് സീന്‍, എബൗട്ട് (About), ഡിസ്പ്ലെ പിക്ചര്‍ (ഡിപി) എന്നിവ എല്ലാവരില്‍ നിന്നും മാത്രമാണ് ഹൈഡ് ചെയ്യാന്‍ കഴിയുക, അല്ലെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന രീതിയിലുമാക്കാം.
വാട്സ്ആപ്പ് ബീറ്റ 2.21.23.14 വേര്‍ഷനില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസ്തുത വാട്സ്ആപ്പ് വേര്‍ഷന്‍ ഉള്ളവര്‍ക്ക് പ്രൈവസി സെറ്റിങ്സില്‍ (Privacy Settings) മൈ കോണ്‍ടാക്ട് എക്സെപ്റ്റ് (My Contacts Except) എന്ന ഓപ്ഷനിലൂടെ ലാസ്റ്റ് സീനുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നതാണ്. വാട്സ്ആപ്പ് പ്രൊഫൈല്‍ പിക്ചര്‍, എബൗട്ട് എന്നിവയും ഇത്തരത്തില്‍ മാറ്റാവുന്നതാണ്.
/indian-express-malayalam/media/media_files/uploads/2021/11/WhatsApp-beta-My-Contacts-except-UN1.jpg)
സവിശേഷത ഉപയോഗിച്ച് കഴിഞ്ഞാല്‍ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ടാക്ടുകളില്‍ ഉള്ളവര്‍ക്ക് നിങ്ങളുടെ സ്റ്റാറ്റസ്, ലാസ്റ്റ് സീന്‍, എബൗട്ട് എന്നിവയൊന്നും കാണാന്‍ സാധിക്കില്ല. നിങ്ങളുടെ ലാസ്റ്റ് സീന്‍ മറ്റൊരാള്‍ക്ക് കാണാന്‍ സാധിക്കാനാവാത്ത തരത്തിലേക്ക് മാറ്റിയാല്‍ അവരുടെ ലാസ്റ്റ് സീന്‍ നിങ്ങള്‍ക്കും കാണാന്‍ കഴിയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പുതിയ സവിശേഷതകള്‍ കൂടുതല്‍ പേരെ വാട്സ്ആപ്പിലേക്ക് ആകര്‍ഷിക്കാനാണെന്നാണ് ലഭിക്കുന്ന വിവരം.
Also Read: WhatsApp: വാട്സ്ആപ്പ് വെബ് മൾട്ടി ഡിവൈസ് ഫീച്ചർ ഉപയോഗിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.