വാട്ട്സ്ആപ്പില്‍ പുതുതായി എത്തുന്ന ‘വ്യൂ വണ്‍സ് ടെക്സ്റ്റ്’ ഫീച്ചര്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പാക്കുന്നതാണ്. ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് ‘വ്യൂ വണ്‍സ്’ഫീച്ചറിന്റെ പ്രത്യേകത. മറ്റൊരാളുടെ ഫോണില്‍ കൂടുതല്‍ നേരം നില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത മീഡിയ ഫയലുകള്‍ക്ക് പുതിയ ഫീച്ചര്‍ ഗുണം ചെയ്യും.
ഈ ഫീച്ചര്‍ മീഡിയ സന്ദേശങ്ങള്‍ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ, അതായത് ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും മാത്രം. വാബീറ്റഇന്‍ഫോ യുടെ ഒരു പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് വൈകാതെ ടെക്സ്റ്റ് സന്ദേശങ്ങളിലും ഈ സൗകര്യം വരുമെന്നാണ്. പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വ്യൂ വണ്‍സ് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയും, ഒരു തവണ കണ്ടതിന് ശേഷം ടെക്സ്റ്റുകള്‍ ലഭ്യമല്ലാതാകും. നിങ്ങള്‍ എപ്പോഴെങ്കിലും സ്‌നാപ്ചാറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ ചാറ്റില്‍ നിന്ന് പുറത്തുകടന്നാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നതിന് സമാനമാണ് ഇത്. ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിംഗിലാണ് അതിനാല്‍ ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമല്ല. എന്നാല്‍ തിരഞ്ഞെടുത്ത വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഇതിനകം തന്നെ ഇത് പരീക്ഷിക്കാന്‍ കഴിയും.
എന്തുകൊണ്ട് ഈ ഫീച്ചര്‍ മികച്ചതാണ്
വിശ്വസ്ഥര്‍ക്ക് സ്വകാര്യ ടെക്സ്റ്റ് മെസേജുകള്‍ അയയ്ക്കണമെന്നുണ്ടെങ്കില്‍, അനാവശ്യമായ കണ്ണുകളില്‍ നിന്ന് അത് സംരക്ഷിക്കാന്‍ പിന്നീട് അത് ഡിലീറ്റ് ചെയ്യുക എന്നത് നമ്മളില്‍ പലരും മറക്കുന്ന കര്യമാണ്. വിലാസങ്ങള്‍, നമ്പറുകള്‍, പാസ്വേഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന സന്ദേശങ്ങള്‍ അയയ്ക്കുമ്പോള്‍, ഈ വിവരങ്ങള്‍ തുറന്ന് കഴിഞ്ഞാല്‍ അത് സുരക്ഷിതമാണെന്ന് വ്യൂ വണ്‍സ് മോഡ് ഉറപ്പാക്കും, ഡാറ്റ തെറ്റായ കൈകളിലേക്ക് വരാനുള്ള സാധ്യതയും ഇല്ലാതാക്കും. വാട്ട്‌സ്ആപ്പിന്റെ ഈ പുതിയ ഫീച്ചര്‍ ഏതാനും ആഴ്ചകള്‍ക്കോ അല്ലെങ്കില്‍ ഏതാനും മാസങ്ങള്‍ക്കുമിടയില്‍ ഇത് ലഭ്യമാകുമെന്നാണ് റിപോര്‍ട്ടുകള്‍.