scorecardresearch

WhatsApp: വാട്സ്ആപ്പിൽ ലാസ്റ്റ് സീനും നീല ടിക്കും മറച്ചുവെക്കുന്നത് അറിയാമോ?, എങ്ങനെയെന്ന് നോക്കാം

ആപ്പിന്റെ പ്രൈവസി സെക്ഷനിലാണ് ഈ ഓപ്‌ഷനുകൾ കാണാൻ സാധിക്കുക

ആപ്പിന്റെ പ്രൈവസി സെക്ഷനിലാണ് ഈ ഓപ്‌ഷനുകൾ കാണാൻ സാധിക്കുക

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Covid-19 Vaccine Certificate in WhatsApp, How To Download Covid-19 Vaccine Certificate in WhatsApp, Vaccine Certificate in WhatsApp, Vaccine Certificate Download, How To Download Covid-19 Vaccine Certificate, Download Covid-19 Vaccine Certificate, How To Download Vaccine Certificate, Download Vaccine Certificate, How To Download Vaccine Certificate in WhatsApp, WhatsApp, Vaccine Certificate, Covid-19 Vaccine Certificate, Covid-19 Vaccine, Covid Vaccine, Covid-19, Covid, Vaccine, വാക്സിൻ സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ്, വാട്സ്ആപ്പ്, വാക്സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിൽ, കോവിഡ് വാക്സിൻ സർട്ടിഫിക്കിറ്റ് വാട്സ്ആപ്പിൽ, MyGov, MyGov Corona Helpdesk, MyGov Covid Helpdesk, Corona Helpdesk, Covid Helpdesk, MyGov Helpdesk, കോവിഡ് ഹെൽപ് ഡെസ്ക്, കൊറോണ ഹെൽപ് ഡെസ്ക്,malayalam news, ie malayalam

നിങ്ങൾ എപ്പോഴാണ് അവസാനമായി വാട്സ്ആപ്പ് ഉപയോഗിച്ചത് എന്ന് സുഹൃത്തുക്കൾക്ക് അറിയാൻ കഴിയുന്ന ഒരു സംവിധാനമാണ് 'ലാസ്റ്റ് സീൻ' നിങ്ങൾ അവസാനം വാട്സ്ആപ്പ് ഉപയോഗിച്ച സമയമാണ് അതിൽ കാണിക്കുക. അതുപോലെ ഒരു മെസ്സേജ് ലഭിച്ചു കഴിയുമ്പോൾ അത് ലഭിച്ച ആൾ അത് തുറന്നു എന്ന് മനസിലാക്കാൻ സഹായിക്കുന്ന സംവിധാനമാണ് 'നീല ടിക്ക്'.

Advertisment

ഇത് രണ്ടും ആവശ്യമില്ലെങ്കിൽ മറച്ചുവെക്കാൻ ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ്. അല്പം സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ഇത് ഉപയോഗിക്കാവുന്നതാണ്. ലാസ്റ്റ് സീൻ മറയ്ക്കുകയാണെങ്കിൽ എപ്പോഴാണ് നിങ്ങൾ വാട്സ്ആപ്പ് ഉപയോഗിച്ചത് എന്ന് മറ്റുള്ളവർക്ക് അറിയാൻ സാധിക്കില്ല. അതുപോലെ നീല ടിക്ക് മാറ്റിയാൽ നിങ്ങൾ മെസ്സേജ് വായിച്ചതാണോ എന്നും നിങ്ങളുടെ സുഹൃത്തുകൾക്ക് അറിയാൻ സാധിക്കില്ല.

ആപ്പിന്റെ പ്രൈവസി സെക്ഷനിലാണ് ഈ ഓപ്‌ഷനുകൾ കാണാൻ സാധിക്കുക. എങ്ങനെയാണ് ഇവ മറയ്ക്കുന്നത് എന്ന് നോക്കാം.

How to hide Last seen on WhatsApp - വാട്സ്ആപ്പിലെ ലാസ്റ്റ് സീൻ എങ്ങനെ മറയ്ക്കാം?

Advertisment

സ്റ്റെപ് 1: ലാസ്റ്റ് സീൻ മറക്കുന്നതിനായി ആദ്യം ആപ്പിന്റെ സെറ്റിങ്സിലേക്ക് പോകുക.

സ്റ്റെപ് 2: അടുത്തതായി അക്കൗണ്ട് വിഭാഗത്തിലേക്ക് പോയി "പ്രൈവസി" (Privacy) എന്നതിൽ ടാപ്പുചെയ്യുക. ഓർക്കുക, നിങ്ങൾ ഏത് ഓപ്‌ഷൻ തിരഞ്ഞെടുത്താലും അത് വാട്സ്ആപ്പിന്റെ വെബ് പതിപ്പിനും ബാധകമാകും.

സ്റ്റെപ് 3: അതിലെ "ലാസ്റ്റ് സീൻ" (Last Seen) ഓപ്‌ഷൻ ടാപ്പുചെയ്‌ത് “നോബഡി” (Nobody) എന്നത് തിരഞ്ഞെടുക്കുക.

നിങ്ങൾക്ക് ലാസ്റ്റ് സീനിനകത്ത് മൂന്ന് ഓപ്‌ഷനുകളാണ് കാണാൻ സാധിക്കുക. "എവരിവൺ, മൈ കോൺടാക്ട്സ്, നോബഡി" ഇതിൽ ആദ്യത്തെ ഓപഷൻ അർത്ഥമാക്കുന്നത് എല്ലാവർക്കും കാണാം എന്നാണ്. രണ്ടാമത്തേത് നിങ്ങൾ നമ്പർ സേവ് ചെയ്തിരിക്കുന്നവർക്ക് മാത്രം. മൂന്നാമത്തത് ആർക്കും കാണാൻ കഴിയാത്ത വിധം. ഇതിൽ ഏതും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

publive-image

Also read: WhatsApp tricks: ചാറ്റ് തുറക്കാതെ വാട്സ്ആപ്പ് മെസ്സേജ് വായിക്കാം; എങ്ങനെയെന്ന് നോക്കാം

How to hide blue tick on WhatsApp - നീല ടിക്ക് എങ്ങനെ മറയ്ക്കാം?

നീല ടിക്കുകൾ മറയ്ക്കുന്നതും സമാന പ്രക്രിയയിലൂടെയാണ്. പ്രൈവസി വിഭാഗത്തിലാണ് ഇതും കാണുക, എന്നാൽ അതേ പേരിൽ ആയിരിക്കുകയില്ല. "റീഡ് റെസിപ്പ്റ്റ്" എന്നായിരിക്കും കാണുക. അത് ഓഫ് ചെയ്യുകയാണെങ്കിൽ നീല ടിക്കുകൾ പിന്നെ കാണില്ല.

സ്റ്റെപ് 1: ആദ്യം വാട്സ്ആപ്പ് തുറന്ന് സെറ്റിങ്‌സ് എടുക്കുക.

സ്റ്റെപ് 2: ഇനി "അക്കൗണ്ട്" എന്നതിലേക്ക് പോയി പ്രൈവസി ഓപ്ഷൻ ടാപ്പുചെയ്യുക.

ഘട്ടം 3: താഴേക്ക് സ്ക്രോൾ ചെയ്ത് " റീഡ് റെസിപ്പ്റ്റ്" തിരഞ്ഞെടുത്ത് ഓഫ് ചെയ്യുക.

എപ്പോൾ വേണമെങ്കിലും ഇവ മാറ്റാൻ സാധിക്കും. അതുപോലെ ഓർക്കേണ്ടത് എന്തെന്നാൽ, നിങ്ങൾ ഇവ മറയ്ക്കുന്ന പക്ഷം നിങ്ങൾക്കും മറ്റൊരാളുടെ ലാസ്റ്റ് സീൻ കാണാൻ സാധിക്കില്ല. നീല ടിക്കും കാണില്ല . അതുപോലെ നിങ്ങൾ ഇടുന്ന സ്റ്റാറ്റസുകൾ ആരെല്ലാമാണ് കണ്ടത് എന്ന് അറിയാനും സാധിക്കില്ല.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: