scorecardresearch

WhatsApp: വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ബാക്കപ്പ്, റീസ്റ്റോർ ചെയ്യാം

നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ എങ്ങനെ ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യാമെന്നും അവ എങ്ങനെ റീസ്റ്റോർ ചെയ്യാമെന്നും അറിയാം

WhatsApp, WhatsApp iOS, WhatsApp

വാട്സ്ആപ്പ് ചാറ്റുകൾ നിങ്ങൾക്ക് എളുപ്പത്തിൽ ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ് ചെയ്യാൻ സാധിക്കും. അതിനായി ഗൂഗിൾ ഡ്രൈവ് ബാക്കപ്പ് ഉപയോഗിക്കാൻ നിങ്ങളുടെ ഫോണിൽ ഗൂഗിൾ അക്കൗണ്ട് തുറന്നിട്ടുണ്ടാവുകയും ഗൂഗിൾ പ്ലേ സർവീസ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവുകയും വേണം.

നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് മാറ്റാനുള്ള ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും, എന്നാൽ നിങ്ങൾ അത് ചെയ്യുകയാണെങ്കിൽ, മുമ്പത്തെ അക്കൗണ്ടിൽ നിങ്ങൾ സംരക്ഷിച്ച ഏതെങ്കിലും ബാക്കപ്പുകളിലേക്കുള്ള ആക്സസ് നിങ്ങൾക്ക് നഷ്ടപ്പെടും. നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ എങ്ങനെ ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യാമെന്നും അവ എങ്ങനെ റീസ്റ്റോർ ചെയ്യാമെന്നും അറിയാം.

WhatsApp: How to back up chats to Google Drive – വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ് ചെയ്യാം

സ്റ്റെപ് 1: നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിലെ വാട്സ്ആപ് തുറന്ന് സെറ്റിങ്‌സ് വിഭാഗത്തിലേക്ക് പോകുക.

സ്റ്റെപ് 2: ഇനി, ചാറ്റുകൾ> ചാറ്റ് ബാക്കപ്പ്> ബാക്കപ്പ് ടു ഗൂഗിൾ ഡ്രൈവ് എന്നത് എടുക്കുക,.

സ്റ്റെപ് 3: ‘നെവർ’ ഒഴികെയുള്ള ഏതെങ്കിലും ഓപ്‌ഷൻ തിരഞ്ഞെടുക്കുക. അതല്ലാതെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ചാറ്റുകൾ സ്വമേധയാ ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യാനുള്ള ഓപ്‌ഷനും നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയും.

സ്റ്റെപ് 4: അതിനുശേഷം നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന ഗൂഗിൾ അക്കൗണ്ട് തിരഞ്ഞെടുക്കുക. ഗൂഗിൾ അക്കൗണ്ട് നേരത്തെ നൽകിയിട്ടില്ലെങ്കിൽ അതിൽ ടാപ്പുചെയ്ത് നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി അക്കൗണ്ട് തുറക്കാം.

സ്റ്റെപ് 5: ബാക്കപ്പുകൾക്കായി നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാൻ ‘ബാക്കപ്പ് ഓവർ’ എന്നതിൽ ടാപ്പ്ചെയ്യേണ്ടതുണ്ട്. സെല്ലുലാർ ഡാറ്റാ നെറ്റ്‌വർക്ക് ഡാറ്റ ഒരുപാട് നഷ്ടപ്പെടുത്തും എന്നതിനാൽ വൈഫൈ ഉപയോഗിച്ച് ബാക്കപ്പ് ചെയ്യുന്നതാണ് നല്ലത്.

Also read: WhatsApp: വാട്സ്ആപ്പിലും ഇനി ലൈക്കും റിയാക്ഷനും നൽകാം: പുതിയ ഫീച്ചർ ഉടൻ

WhatsApp: How to restore your chat history on Android – നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി എങ്ങനെ റീസ്റ്റോർ ചെയ്യാം

ഗൂഗിൾ ഡ്രൈവിൽ നിന്ന് വാട്ട്‌സ്ആപ്പ് ചാറ്റുകൾ റീസ്റ്റോർ ചെയ്യുക അല്ലെങ്കിൽ പുനഃസ്ഥാപിക്കുക എന്ന പ്രക്രിയ ലളിതമാണ്, എന്നാൽ കുറച്ച് മിനിറ്റുകൾ എടുക്കും. നിങ്ങളുടെ ചാറ്റുകൾ റീസ്റ്റോർ ചെയ്യുന്നതിന് ബാക്കപ്പ് ചെയ്യാൻ ഉപയോഗിച്ച അതേ ഫോൺ നമ്പറും ഗൂഗിൾ അക്കൗണ്ടും നിങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. അതിന്റെ സ്റ്റെപ്പുകൾ അറിയാൻ തുടർന്ന് വായിക്കുക.

സ്റ്റെപ് 1: നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക, അതിനുശേഷം നിങ്ങൾക്ക് ഗൂഗിൾ ഡ്രൈവ് വഴി ചാറ്റുകൾ റീസ്റ്റോർ ചെയ്യാൻ കഴിയും. അതിന് ആദ്യം അപ്ലിക്കേഷൻ തുറന്ന് നിങ്ങളുടെ മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക.

സ്റ്റെപ് 2: ‘റീസ്റ്റോർ’ ഓപ്ഷൻ കാണിക്കുമ്പോൾ അതിൽ ക്ലിക്ക് ചെയ്യുക. ഗൂഗിൾ ഡ്രൈവിൽ നിന്ന് നിങ്ങളുടെ ചാറ്റുകളും മീഡിയയും പുനസ്ഥാപിക്കപ്പെടും.

സ്റ്റെപ് 3: ‘റീസ്റ്റോർ’ ചെയ്യുന്ന പ്രക്രിയ പൂർത്തിയായാൽ, ‘നെക്സ്റ്റ്’ എന്നതിൽ ടാപ്പുചെയ്യുക. അപ്പോൾ നിങ്ങളുടെ ചാറ്റുകൾ കാണാനാകും.

നിങ്ങൾ ചാറ്റുകൾ റീസ്റ്റോർ ചെയ്ത് കഴിഞ്ഞാൽ വാട്ട്‌സ്ആപ്പ് നിങ്ങളുടെ മീഡിയ ഫയലുകൾ റീസ്റ്റോർ ചെയ്യാൻ തുടങ്ങും തുടങ്ങും. ഗൂഗിൾ ഡ്രൈവിൽ നിന്നും മുൻകൂർ ബാക്കപ്പുകളില്ലാതെ നിങ്ങൾ വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ആപ്പിലെ ബാക്കപ്പ് ഫയലിൽ നിന്ന് വാട്ട്‌സ്ആപ്പ് സ്വയം റീസ്റ്റോർ ചെയ്യപ്പെടും.

എന്നാൽ ഇതിൽ ഏഴ് ദിവസത്തെ പ്രാദേശിക ബാക്കപ്പ് ഫയലുകൾ മാത്രമേ ഉണ്ടാവുകയുള്ളു. അതിനാൽ, ഗൂഗിൾ ഡ്രൈവിലേക്ക് ഫയലുകൾ ബാക്കപ്പ് ചെയ്യുന്നതാണ് നല്ലത്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Whatsapp how to back up chats to google drive and restore them