scorecardresearch

വാട്സ്ആപ്പിൽ അപ്രത്യക്ഷമാകുന്ന മെസേജുകൾ: വരാനിരിക്കുന്ന ഫീച്ചറിനെക്കുറിച്ച് അറിയാം

ഈ ഓപ്ഷൻ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ ഒരു മെസേജ് ലഭിച്ച് അത് ഏഴ് ദിവസം കഴിഞ്ഞ് മാത്രമാണ് തുറക്കുന്നതെങ്കിൽ അത് അപ്രത്യക്ഷമായിട്ടുണ്ടാവുമെന്ന് ഡബ്ല്യുഎബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു

ഈ ഓപ്ഷൻ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ ഒരു മെസേജ് ലഭിച്ച് അത് ഏഴ് ദിവസം കഴിഞ്ഞ് മാത്രമാണ് തുറക്കുന്നതെങ്കിൽ അത് അപ്രത്യക്ഷമായിട്ടുണ്ടാവുമെന്ന് ഡബ്ല്യുഎബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
whatsapp, whatsapp upcoming features, whatsapp search on web, whatsapp storage control, whatsapp in-app web browser, whatsapp disappearing messages, whatsapp multi-device support

“അപ്രത്യക്ഷമാകുന്ന മെസേജുകൾ” എന്ന ഫീച്ചർ വാട്സ്ആപ്പ് ഉടൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വരാനിരിക്കുന്ന വാട്സ്ആപ്പ് അപ്‌ഡേറ്റുകളിലൊന്നിൽ ഈ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് വാട്സ്ആപ്പ് ഫീച്ചറുകളുമായി ബന്ധപ്പെട്ട ബ്ലോഗായ ഡബ്ല്യുഎ ബീറ്റ ഇൻഫോ അവകാശപ്പെടുന്നത്. “അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ” എന്ന ഫീച്ചറിനെക്കുറിച്ച് ഇതുമായി ബന്ധപ്പെട്ടവരിൽ നിന്ന് തങ്ങൾക്ക് വിവരം ലഭിച്ചതായി ബ്ലോഗിൽ പറയുന്നു. ഈ അപ്ഡേറ്റിന് ശേഷം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ കഴിയും.

Advertisment

എന്നാൽ ആ ഓപ്ഷനെ ഉപഭോക്താക്കൾക്ക് താൽപര്യമുള്ള തരത്തിൽ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാവില്ല. “ഡിസപ്പിയറിങ് മെസേജസ്” അഥവാ “അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ” എന്ന ഓപ്ഷൻ നിങ്ങൾ എനേബിൾ ചെയ്താൽ പിന്നീട് നിങ്ങൾ അയക്കുന്ന എല്ലാ സന്ദേശങ്ങളും ഏഴ് ദിവസത്തിനു ശേഷം അപ്രത്യക്ഷമാവും. എത്ര സമയത്തിനു ശേഷമാണ് മെസേജ് അപ്രത്യക്ഷമാവേണ്ടെതെന്ന് ഉപഭോക്താക്കളുടെ താൽപര്യം അനുസരിച്ച് ക്രമീകരിക്കാനാവില്ല.

Read More: ബിഗ് പവർഹൗസസ്; മികച്ച ബാറ്ററിയോടുകൂടി എത്തുന്ന സ്മാർട്ഫോണുകൾ

ഈ ഓപ്ഷൻ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു മെസേജ് ലഭിച്ച് അത് ഏഴ് ദിവസം കഴിഞ്ഞ് മാത്രമാണ് തുറക്കുന്നതെങ്കിൽ ആ മെസേജ് അപ്രത്യക്ഷമായിട്ടുണ്ടാവുമെന്ന് ഡബ്ല്യുഎബീറ്റഇൻഫോ ബ്ലോഗിൽ പറയുന്നു. എന്നാൽ ഈ ഏഴ് ദിവസത്തിനിടെ നോട്ടിഫിക്കേഷൻ ക്ലിയർ ചെയ്തില്ലെങ്കിൽ ഫോണിന്റെ നോട്ടിഫിക്കേഷൻ ഏരിയയിൽ ഇത് കാണാനും കഴിയും.

“നിങ്ങൾ ഒരു സന്ദേശത്തിന് മറുപടി നൽകുമ്പോൾ, ആദ്യ സന്ദേശം ക്വോട്ട് ചെയ്യപ്പെടും. അപ്രത്യക്ഷമായ ഒരു സന്ദേശത്തിന് നിങ്ങൾ മറുപടി നൽകിയാൽ, ക്വോട്ട് ചെയ്ത സന്ദേശം ഏഴു ദിവസത്തിനുശേഷവും ചാറ്റിൽ തുടരാം. അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ മറ്റൊരു ചാറ്റിലേക്ക് ഇത്തരത്തിൽ അപ്രത്യക്ഷമാവുന്ന ഓപ്ഷൻ ഓഫ് ചെയ്ത് ഫോർവേഡ് ചെയ്യുകയാണെങ്കിൽ, ആ ഫോർവേഡ് സന്ദേശം അപ്രത്യക്ഷമാകില്ല,” ഡബ്ല്യുഎബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു.

Advertisment

Read More: മൈക്രോമാക്സ് ഇൻ സീരിസ് മുതൽ വിവോ V20 പ്രോ വരെ; നവംബറിൽ വരാനിരിക്കുന്ന സ്‌മാർട്ഫോണുകൾ

"നിങ്ങളുടെ ചാറ്റുകൾ‌ അപ്രത്യക്ഷമാകുന്നതിന് മുമ്പായി നിങ്ങൾ‌ അവ ബാക്കപ്പ് ചെയ്യുകയാണെങ്കിൽ‌, നിങ്ങൾക്ക്‌ അവ ഗൂഗിൾ ഡ്രൈവിൽ എത്താം. എന്നിരുന്നാലും, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ ഒരു ബാക്കപ്പിൽ നിന്ന് റീസ്റ്റോർ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവ ഇല്ലാതാക്കുന്നതായതിനാൽ നിങ്ങൾക്ക് അവ കണ്ടെത്താൻ കഴിയില്ല. എന്നാൽ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് എടുക്കാനും കൈമാറാനും വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളിലെ ചിത്രങ്ങളും വീഡിയോകളും നിങ്ങളുടെ ഫോണിന്റെ ഗാലറിയിൽ സേവ് ചെയ്യാനും നിങ്ങളെ അനുവദിക്കും. നിങ്ങൾ സേവ് ടു ക്യാമറ റോൾ ഓപ്ഷൻ പ്രാപ്തമാക്കിയിട്ടുണ്ടെങ്കിൽ ഇത്തരത്തിൽ ഗാലറിയിലേക്ക് ചിത്രവും വീഡിയോയും സേവ് ചെയ്യപ്പെടും," റിപ്പോർട്ടിൽ പറയുന്നു

“ ക്വോട്ട് ചെയ്ത ഡിസപ്പിയറിങ് മെസേജുകൾ ഏഴ് ദിവസത്തിനുശേഷം വാട്ട്‌സ്ആപ്പിൽ അപ്രത്യക്ഷമാകാനിടയില്ല. നിങ്ങൾക്ക് അപ്രത്യക്ഷമാവുന്ന ഒരു സന്ദേശം ലഭിക്കുമ്പോഴും കോൺ‌ടാക്റ്റ് ഇൻഫോ വിഭാഗത്തിൽ നിങ്ങൾ ആ ഓപ്ഷൻ ഡിസേബിൾ ചെയ്ത് മെസേജ് ക്വോട്ട് ചെയ്യുമ്പോഴും ഇത് സംഭവിക്കുന്നു. ആൻഡ്രോയ്ഡ്, ഐഓഎസ്, കൈ ഓഎസ്, വെബ് / ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് ഡിസപ്പിയറിങ്ങ് മെസേജസ് ഫീച്ചർ ലഭ്യമാകും. ഇത് ഡിഫോൾട്ട് ആയി സെറ്റ് ചെയ്ത് വരില്ല. അത് സ്വമേധയാ എനേബിൾ ചെയ്യണം.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: