വാട്സ്​ആപ്പ്​ അഡ്​മിൻമാർക്ക്​ ഇനി ഗ്രൂപ്പിലെ അംഗങ്ങളുടെ ചാറ്റിംഗും നിയന്ത്രിക്കാനാവും. ഏറ്റവും പുതിയ അപ്​ഡേഷനിലാണ് പുതിയഫീച്ചര്‍ അവതരിപ്പിച്ചത്. വാട്​സ്​ആപ്പ്​ ഏറ്റവും പുതിയ വേർഷനിലേക്ക്​ അപ്​ഡേറ്റ്​ ചെയ്യുകയാണ് വേണ്ടത്. വാട്ട്​സ്​ആപ്പ്​ സെറ്റിങ്​സിൽ ഗ്രൂപ്പ്​ ഇൻഫോ’ തുറക്കുക. അതിൽ ഗ്രൂപ്പ്​ സെറ്റിങ്​സിലെ സെന്റ് മെസ്സേജ്​’’ തുറന്ന്​‘‘ഓൺലി അഡ്​മിൻസ്​’ ഓപ്​ഷൻ തെരഞ്ഞെടുക്കുക. ഇതോടെ ഗ്രൂപ്പി​​​​ന്റെ സമ്പൂർണ്ണ നിയന്ത്രണം അഡ്മിന്റെ കൈയിലാകും.

അംഗങ്ങളില്‍ ആരേയെങ്കിലും ഗ്രൂപ്പില്‍ നിന്ന് പുറത്താക്കാതെ തന്നെ ഇവര്‍ക്ക് സന്ദേശം അയക്കാന്‍ പറ്റാത്ത രീതിയില്‍ സെറ്റിംഗ്സ് മാറ്റാനാവും. അയച്ച മെസ്സേജുകൾക്ക്​ മറുപടി നൽകാനും സാധ്യമല്ല. ഗ്രൂപ്പിലെ ഒന്നിലധികം അഡ്​മിൻമാർക്ക്​ മാത്രമായി ഇതിലൂടെ അംഗങ്ങൾക്ക്​ നിർ​ദ്ദേശം നൽകാൻ കഴിയും. എന്തായാലും പുതിയ സംവിധാനം അഡ്​മിൻമാർക്ക്​ ഗുണം ചെയ്യുമെങ്കിലും അംഗങ്ങളെ അത്​ ചൊടിപ്പിക്കാനാണ്​ ഏറെ സാധ്യത​. ഗ്രൂപ്പ്​ ചാറ്റുകൾ നടത്താൻ ഗ്രൂപ്പുകളിലേക്ക്​ ചേക്കേറിയവരുടെ സംസാര സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നതിനാൽ വാട്ട്​സ്​ആപ്പി​​​ന്റെ നീക്കത്തിനെതിരെ ശബ്​ദമുയർന്ന്​ തുടങ്ങിയിട്ടുണ്ട്​.​

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook