കുറച്ചു സമയത്തേക്ക് ഉപയോക്താക്കളെ ഒന്ന് ആശങ്കയിലാക്കിയെങ്കിലും വാട്സാപ്പ് തിരികെയെത്തി. പെട്ടെന്നാണ് വാട്‌സാപ്പില്‍ മെസ്സേജുകള്‍ വരാതായതും തിരിച്ച് അയക്കാന്‍ കഴിയാതെ വന്നതും. ലോകത്തിന്റെ പല ഭാഗങ്ങളിലും വാട്‌സാപ്പിന്റെ സേവനം വാട്സാപ്പിന്റെ സേവനം താത്കാലികമായി നിലച്ചിരുന്നു.

ട്വിറ്റര്‍ വഴിയാണ് ആളുകള്‍ വാട്‌സാപ്പ് പണി മുടക്കിയ കാര്യം പങ്കുവയ്ക്കുകയും പരാതിപ്പെടുകയും ചെയ്യുന്നത്. ആദ്യം തങ്ങള്‍ വാട്‌സാപ്പ് തുറക്കുകയും, പിന്നീട് വാട്‌സാപ്പിന് എന്തെങ്കിലും സംഭവിച്ചോ എന്നറിയാന്‍ ട്വിറ്റര്‍ തുറക്കുകയുമായിരുന്നു എന്നു തുടങ്ങുന്ന ട്വീറ്റുകള്‍ നിറഞ്ഞിരിക്കുകയാണ്.

ആദ്യമായല്ല വാട്‌സാപ്പ് ഇത്തരത്തില്‍ പണി മുടക്കുന്നത്. സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തിലും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നു. മെയ്മാസത്തില്‍ മലേഷ്യ, സ്‌പെയിന്‍, ജര്‍മനി എന്നിവിടങ്ങളിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരത്തില്‍ വാട്‌സാപ്പ് സേവനം മണിക്കൂറുകളോളം നിലച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ