വാട്സ്ആപ്പിൽ പരിഷ്കരണങ്ങൾ തുടരുകയാണ്. വീണ്ടും രൂപകൽപന ചെയ്ത 21 ഇമോജികളും ഫിംഗർപ്രിന്റ് സംവിധാനവുമൊക്കെയാണ് വാട്സ്ആപ്പിൽ പുതിയതായി എത്തുക. വാട്സ്ആപ്പ് ബീറ്റ ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആൻഡ്രോയിഡ് 2.19.21 ബീറ്റ വേർഷനിലാകും പുതിയ മാറ്റങ്ങൾ ലഭ്യമാകുക.

ഫിംഗർപ്രിന്റ് സംവിധാനം വാട്സ്ആപ്പിന്റെ ആൽഫാ ഡെവലപ്മെന്റ് സ്റ്റേജിലാണെന്നും വാട്സ്ആപ്പ് ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ആൺഡ്രോയിഡിന് പുറമെ ഐഒഎസ് പ്ലാറ്റ്ഫോമിലും സമാനമായ ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. നിലവിൽ ഐഒഎസിൽ ഫെയ്സ് ഐഡി, ടച്ച് ഐഡി എന്നീ ഫീച്ചറുകൾ നിലനിൽക്കുന്നുണ്ട്.

ഫിംഗർപ്രിന്റ് സംവിധാനം വന്ന് കഴിഞ്ഞാൽ ഫിംഗർപ്രിന്റ് ഉപയോഗിച്ച് വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അവരുടെ അവരുടെ അക്കൗണ്ടിൽ പ്രവേശിക്കാവുന്നതാണ്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിൽ നിലവിൽ ലോഗിൻ ചെയ്യുമ്പോൾ മാത്രമാണ് സെക്യൂരിറ്റി ഒഥന്റിക്കേഷൻ ആവശ്യമുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ