New WhatsApp features: വാട്‌സ്ആപ്പ് എല്ലാ മാസവും പുതിയ പ്രത്യേകതകള്‍ റിലീസ് ചെയ്യുന്നുണ്ട്. ഉപഭോക്താക്കള്‍ കൂടുതല്‍ ആയി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് വേണ്ടിയാണിത്. ലോകമെമ്പാടും രണ്ട് ബില്ല്യണ്‍ പേരാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. അനിമേറ്റഡ് സ്റ്റിക്കറുകള്‍, ക്യുആര്‍ കോഡുകള്‍, വെബിനും ഡെസ്‌ക് ടോപ്പിനും ഡാര്‍ക്ക് മോഡ് തുടങ്ങിയ ഫീച്ചറുകള്‍ വാട്‌സ്ആപ്പ് അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഭാവിയിലേക്ക് കൂടുതല്‍ ഫീച്ചറുകള്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.
അടുത്ത് തന്നെ വാട്‌സ്ആപ്പില്‍ വരാന്‍ പോകുന്ന അഞ്ച് പ്രത്യേകതകള്‍ ഇവയാണ്
Multi-device support: വിവിധ ഉപകരണങ്ങളില്‍ ഉപയോഗിക്കാം
കുറച്ചു കാലമായി വാട്‌സ്ആപ്പ് കൂടുതല്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കാവുന്ന ഫീച്ചര്‍ വികസിപ്പിക്കുകയായിരുന്നു. അടുത്ത് തന്നെ വരുന്ന ബീറ്റാ റിലീസില്‍ ഇത് ഉണ്ടാകും. ഒരൊറ്റ അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളില്‍ നിന്ന് ഉപയോഗിക്കാന്‍ സാധിക്കും. ലിങ്ക്ഡ് ഡിവൈസസ് എന്നാകും ഈ പ്രത്യേകതയുടെ പേര്.
ചാറ്റ് ഹിസ്റ്ററി ഒരു മൊബൈലില്‍ നിന്നും മറ്റൊന്നിലേക്ക് പകര്‍ത്തുന്നതിനുള്ള സംവിധാനം ഈ ലിങ്ക്ഡ് ഡിവൈസസ് പ്രത്യേകതയില്‍ ഉണ്ടാകും. ഇപ്പോള്‍ ഡെസ്‌ക് ടോപ്പില്‍ വാട്‌സ്ആപ്പ് അക്കൗണ്ട് തുറക്കണമെങ്കില്‍ നിങ്ങളുടെ മൊബൈലിലും ഇന്റര്‍നെറ്റ് ഉണ്ടാകണം. ലിങ്ക്ഡ് ഡിവൈസസ് വരുമ്പോള്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തുറക്കാന്‍ കഴിയും. ചാറ്റ് ഹിസ്റ്ററി എല്ലാ ഡിവൈസുമായും സിങ്ക് ആയിരിക്കും.
Disappearing messages: അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍
അപ്രത്യക്ഷമാകുന്ന സ്റ്റോറികള്‍ എന്ന ഫീച്ചര്‍ സ്‌നാപ്പ് ചാറ്റില്‍ നിന്നും ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം പോലുള്ള കമ്പനികളില്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നു. ഇപ്പോള്‍ കമ്പനി, സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറും പകര്‍ത്താന്‍ കമ്പനി ഉദ്ദേശിക്കുന്നു. സന്ദേശം ലഭിക്കുന്ന ആള്‍ വായിച്ചതിനുശേഷം അത് മാഞ്ഞുപോകും. എന്നാല്‍, സ്‌നാപ് ചാറ്റില്‍ നിന്നും വ്യത്യസ്തമായി സമയപരിധി വാട്‌സ്ആപ്പിലുണ്ടാകും.
Read Also: Best phones under Rs 15,000: ചെറിയ വിലയിൽ മികച്ച ഫീച്ചറുകളുമായി സ്മാർട്ഫോണുകൾ
In-app web browser: ഇന്‍-ആപ്പ് വെബ് ബ്രൗസര്‍
വാട്‌സ്ആപ്പില്‍ വരുന്ന വെബ്‌സൈറ്റ് ലിങ്കുകള്‍ ആപ്പില്‍ നിന്നും പുറത്ത് പോകാതെ തുറന്ന് വായിക്കാന്‍ സാധിക്കുന്ന ഇന്‍-ആപ്പ് ബ്രൗസര്‍ ഉള്‍പ്പെടുത്തും. വികസനത്തിന്റെ ആല്‍ഫാ സ്റ്റേജിലാണ് പ്രത്യേകത.
Storage control: സ്റ്റോറേജ് നിയന്ത്രണം
ഇപ്പോള്‍, വാട്‌സ്ആപ്പില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാം നിങ്ങളുടെ മൊബൈലിലെ ഒരു ഫോള്‍ഡറില്‍ ആണ് ശേഖരിക്കുന്നത്. ഡിലീറ്റ് ചെയ്യുന്നതിന് ഓരോന്നായി തെരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യണം. ഒരുമിച്ച് ഡിലീറ്റ് ചെയ്യുന്നതിന് സന്ദേശങ്ങള്‍ ഓരോന്നായി സെലക്ട് ചെയ്യുകയോ ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്യുകയോ വേണം. എന്നാല്‍, ഇക്കാര്യത്തില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം നല്‍കാനാണ് പദ്ധതി. ആപ്പില്‍ തന്നെ പുതിയ സെക്ഷന്‍ ആരംഭിച്ച് സന്ദേശങ്ങള്‍ സൂക്ഷിക്കാന്‍ പുതിയ ഫീച്ചറിലൂടെ കഴിയും.
Search on web: വെബില്‍ തിരയാം
വാട്‌സ്ആപ്പിന്റെ വെബില്‍ തിരയാനുള്ള ഫീച്ചര്‍ ചില രാജ്യങ്ങളില്‍ ഇപ്പോള്‍ ലഭ്യമാണ്. ഇന്ത്യയിലില്ല. ആപ്പിലൂടെ വ്യാജ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുകയാണ് ഈ പ്രത്യേകത കൊണ്ട് ലക്ഷ്യമിടുന്നത്. ഫോര്‍വേഡ് സന്ദേശത്തിലുള്ള ഏതെങ്കിലും ഭാഗത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് വായനക്കാരന് തോന്നിയാല്‍ ഒരു ലെന്‍സ് ഐക്കണ്‍ ഉപയോഗിച്ച് വെബിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.
Read in English: WhatsApp feature we have been waiting for are coming soon