ന്യൂഡൽഹി: ലോകത്ത് ഏറ്റവും പ്രചാരമേറിയ മെസേജിംഗ് ആപ്പായ വാട്സ്ആപ്പിന് ഇന്ത്യൻ അഭിഭാഷകന്റെ നോട്ടീസ്. നടുവിരൽ ഉയർത്തിയുള്ള ഇമോജി വാട്‌സ്ആപ്പിൽ നിന്ന് നീക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകൻ നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തെ സമയമാണ് നൽകിയത്.

ന്യൂഡൽഹിയിലെ മജിസ്ട്രേറ്റ് കോടതികളിൽ അഭിഭാഷകനായി പ്രവർത്തിക്കുന്ന ഗുർമീത് സിംഗാണ് വാട്സ്ആആപ്പിന് എതിരെ പരാതിയുമായി എത്തിയത്. കലാപത്തിന് കാരണമായേക്കാവുന്ന ഇമോജിയാണിതെന്ന് വാദിച്ച അഭിഭാഷകൻ ഇത് അശ്ലീലമാണെന്നും ആഭാസം നിറഞ്ഞ ശരീരചേഷ്ടയാണെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 509, 354 വകുപ്പുകളും, ക്രിമിനൽ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും പരാമർശിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇമോജി സ്ഥാപിച്ചത് വഴി, പരസ്യമായി കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയാണ് വാട്സ്ആപ്പ് എന്നും ഗുർമീത് സിംഗ് ആരോപിച്ചു. 15 ദിവസത്തിനുള്ളിൽ ഇമോജികൾ പിൻവലിച്ചില്ലെങ്കിൽ സിവിൽ-ക്രിമിനൽ കേസുകൾ നൽകുമെന്നും നോട്ടീസിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook