ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് മാസങ്ങളായി, വാട്ട്സ്ആപ്പ് ഡെവലപ്പര്‍മാര്‍ കമ്പാനിയന്‍ മോഡ്, അവതാറുകള്‍, വോട്ടെടുപ്പ് നടത്താനുള്ള കഴിവ്, ഡെസ്‌ക്ടോപ്പ് ആപ്പിനായുള്ള സ്‌ക്രീന്‍ ലോക്ക് എന്നിങ്ങനെ നിരവധി പുതിയ ഫീച്ചറുകളും കൊണ്ടുവന്നിരുന്നു. 2016 മുതല്‍, വാട്ട്സ്ആപ്പ് ഉപയോക്തൃ സ്വകാര്യത പരിരക്ഷിക്കുന്നതിനായി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ക്കുളള സപ്പോര്‍ട്ടും കൊണ്ടുവന്നു. ഇത് സുരക്ഷിത ആശയവിനിമയം വാഗ്ദാനം ചെയ്യുന്നു.
ഇപ്പോള്‍, നിങ്ങള്‍ പങ്കിടുന്ന കോളുകളും സ്റ്റാറ്റസുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തതാണോ എന്ന് കാണിക്കുന്ന പുതിയ സൂചകങ്ങള്‍ ഡവലപ്പര്‍മാര്‍ ചേര്‍ക്കുന്നതായാണ് റിപോര്‍ട്ട്. ആദ്യ സൂചകം ‘സ്റ്റാറ്റസ്’ വിഭാഗത്തിലാണ്, രണ്ടാമത്തെ സൂചകം ‘കോളുകള്‍’ ടാബില്‍ കാണാം, നിങ്ങളുടെ എല്ലാ സംഭാഷണങ്ങളും സ്റ്റാറ്റസും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തതാണെന്ന് കാണിക്കുന്നു. ചാറ്റുകളില്‍ മറ്റൊരു സൂചകം ചേര്‍ക്കാനും ഡെവലപ്പര്‍മാര്‍ പദ്ധതിയിടുന്നു. സമീപഭാവിയില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാകും.
ഈ സൂചകങ്ങള്‍ ആപ്പിന്റെ ആന്‍ഡ്രായിഡ്, ഐഒഎസ്, പതിപ്പുകളില്‍ കാണിക്കും. നിലവില്‍, ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അവ ദൃശ്യമല്ല. വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും ലഭ്യമാകും, അതിനാല്‍ ഇത് നിങ്ങളുടെ ഡിവൈസില്‍ ലഭ്യമാകുന്നതിന് കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നേക്കാം.