scorecardresearch

പ്രവര്‍ത്തനം സുഗമാക്കുക ലക്ഷ്യം; ഇനി ഈ സ്മാര്‍ട്ട് ഫോണുകളില്‍ വാട്ട്സ്ആപ്പ് ലഭ്യമാകില്ല

ഇനി ഈ സ്മാര്‍ട്ട് ഫോണുകളില്‍ വാട്ട്സ്ആപ്പ് ലഭ്യമാകില്ല

ഇനി ഈ സ്മാര്‍ട്ട് ഫോണുകളില്‍ വാട്ട്സ്ആപ്പ് ലഭ്യമാകില്ല

author-image
Tech Desk
New Update
WhatsApp

നിങ്ങളുടെ വാട്‌സ്ആപ്പ് നമ്പര്‍ രഹസ്യമാക്കണോ? പുതിയ അപ്‌ഡേറ്റ് പരീക്ഷണ ഘട്ടത്തില്‍ ?

ന്യൂഡല്‍ഹി: മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് ചില പഴയ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകള്‍ക്കുള്ള സപ്പോര്‍ട്ട് അടുത്ത മാസം പിന്‍വലിക്കുന്നു. നിലവില്‍, ഒഎസ് 4.എക്‌സ് പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒഎസ്12 ഉള്ള പുതിയതുമായ ഐഫോണുകളിലും ആപ്പ് പ്രവര്‍ത്തിക്കുന്നു.

Advertisment

2023 ഒക്ടോബര്‍ 24 മുതല്‍ ആന്‍ഡ്രോയിഡ് 4.എക്‌സ് അല്ലെങ്കില്‍ അതിന് മുന്നെയുള്ള ഡിവൈസുകളില്‍ ആപ്പ് പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുമെന്ന് വാട്‌സ്ആപ്പിന്റെ സമീപകാല ബ്ലോഗ് പോസ്റ്റ് പറയുന്നു. ഇതിനര്‍ത്ഥം വാട്‌സാപ്പ് ആന്‍ഡ്രായിഡ് ലോലിപോപ്പിലോ അതിന് ശേഷമോ ഉള്ള സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ, എന്നാല്‍ KaiOS ല്‍ പ്രവര്‍ത്തിക്കുന്ന JioPhone, JioPhone 2 എന്നിവയില്‍ സപ്പോര്‍ട്ട് ചെയ്യുമെന്നാണ്.

വേരിഫിക്കേഷന്‍ പ്രോസസിന് ഫോണിന് എസ്എംഎസ് അല്ലെങ്കില്‍ കോളുകള്‍ സ്വീകരിക്കാന്‍ കഴിയേണ്ടതുണ്ടെന്നും വാട്‌സ്ആപ്പ് പോസ്റ്റില്‍ പറയുന്നു. കൂടാതെ, വൈഫൈ മാത്രമുള്ള ഡിവൈസുകളില്‍ പുതിയ അക്കൗണ്ടുകള്‍ സജ്ജീകരിക്കാനാകില്ല. ഏറ്റവും കുറഞ്ഞ ഉപയോക്താക്കളുള്ള ഏറ്റവും പഴയ സോഫ്റ്റ്വെയറുമുള്ള ഡിവൈസുകള്‍ക്ക് ആപ്പ് സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോ എന്നതിന്റെ ഘടകങ്ങളും വാട്‌സ്ആപ്പ് പരിശോധിക്കുന്നു. സേവനം നിര്‍ത്തുന്നതിന് മുമ്പ്, ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പില്‍ നിന്ന് ഒരു അറിയിപ്പ് ലഭിക്കുകയും റിമൈന്‍ഡറുകള്‍ അപ്ഗ്രേഡ് ചെയ്യുകയും ചെയ്യും.

Advertisment

ആന്‍ഡ്രോയിഡ് 4.1 അല്ലെങ്കില്‍ അതില്‍ താഴെ പ്രവര്‍ത്തിക്കുന്ന ചില പഴയ ഡിവൈസുകളില്‍ ഗാലക്സി എസ് 2, എല്‍ജി ഒപ്റ്റിമസ് ജി പ്രോ, മോട്ടറോള ഡ്രോയിഡ് റേസര്‍, സോണി എക്സ്പീരിയ എസ് 2, സാംസങ് ഗാലക്സി ടാബ് 10.1, എല്‍ജി ഒപ്റ്റിമസ് 2 എക്സ് എന്നിവ ഉള്‍പ്പെടുന്നു. മിക്ക ഉപകരണങ്ങളും ഏകദേശം ഒരു പതിറ്റാണ്ട് പഴക്കമുള്ളവയാണ്, അതിനാല്‍ ഈ മാറ്റം ധാരാളം ഉപയോക്താക്കളെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്.

Technology Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: