ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്സാപ്പിന്റെ പ്രവർത്തനം ഭാഗികമായി നിലച്ചു. വാട്സാപ്പിലൂടെ ഫൊട്ടോയും വീഡിയോകളും ശബ്ദ സന്ദേശങ്ങളും കൈമാറാൻ സാധിക്കുന്നില്ല. സ്റ്റാറ്റസ് അപ്ഡേഷനും നിലച്ചതായി റിപ്പോർട്ടുകളുണ്ട്. പലപ്രദേശങ്ങളിൽ നിന്നും സമാനമായ പരാതികൾ ഉയർന്ന് കേൾക്കുന്നുണ്ട്.

ട്വിറ്ററിലൂടെയാണ് ഈ പ്രശ്നം പലരും ഡിജിറ്റൽ ലോകത്തെ അറിയിച്ചിരിക്കുന്നത്. സെർവറിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് കരുതുന്നത്.

എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും തൽക്കാലം ലഭ്യമല്ല. ഇന്റര്‍നെറ്റിന്റെ തകരാറാണെന്ന് ഉപയോക്താക്കള്‍ കരുതിയെങ്കിലും മറ്റ് ഫീച്ചറുകളും സൈറ്റുകളും ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. വാട്‌സ്ആപില്‍ മീഡിയകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Download Failed എന്ന തലക്കെട്ടോടെയുള്ള ഡയലോഗ് ബോക്‌സാണ് തെളിഞ്ഞു വരുന്നത്. ‘Can’t download. Please ask that it be resent to you,’ എന്ന സന്ദേശവും ലഭിക്കുന്നുണ്ട്. അങ്ങട്ടേക്ക് അയക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും ശ്രമിക്കാനാണ് നിർദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook