scorecardresearch

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് നിങ്ങളുടെ നമ്പര്‍ ഹൈഡ് ചെയ്യാം

നിങ്ങളുടെ ഫോണ്‍ നമ്പര്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ എങ്ങനെ ഹൈഡ് ചെയ്യാമെന്ന് നോക്കാം

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് നിങ്ങളുടെ നമ്പര്‍ ഹൈഡ് ചെയ്യാം

ചില ഗ്രൂപ്പുകളിലും വരാനിരിക്കുന്ന കമ്മ്യൂണിറ്റികളിലും ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പറുകൾ ഹൈഡ് (Hide) ചെയ്യാന്‍ സാധിക്കുന്ന സവിശേഷത അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്. വാബീറ്റഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് ഇത് നേരിട്ട് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ആൻഡ്രോയിഡ് പതിപ്പിന്റെ 2.22.17.23 ലെ വാട്ട്‌സ്ആപ്പ് ബീറ്റാ അപ്‌ഡേറ്റിൽ ഈ സവിശേഷതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ സവിശേഷത പരീക്ഷണ ഘട്ടത്തിലായതുകൊണ്ട് തന്നെ എല്ലാ ബീറ്റ ഉപയോക്താക്കള്‍ക്കും സവിശേഷത ലഭ്യമായേക്കില്ല. എത്തരത്തിലായിരിക്കും ഈ സവിശേഷത എന്നത് സംബന്ധിച്ച് ഒരു സ്ക്രീന്‍ഷോട്ടും വാബീറ്റഇന്‍ഫൊ പങ്കുവച്ചിട്ടുണ്ട്.

സ്ക്രീന്‍ഷോട്ട് അനുസരിച്ച് ഗ്രൂപ്പ് സെറ്റിങ്സില്‍ (Group Settings) ഫോണ്‍ നമ്പര്‍ ഹൈഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ ഹൈഡ് ചെയ്യാന്‍ സാധിക്കും. വാട്ട്സ്ആപ്പിന്റെ വരാനിരിക്കുന്ന കമ്മ്യൂണിറ്റികളിലും ഈ സവിശേഷത ലഭ്യമാകും. ഈ വര്‍ഷം അവസാനത്തോടെയാകും കമ്മ്യൂണിറ്റികള്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുക.

മറ്റ് മെറ്റ പ്ലാറ്റ്ഫോമുകള്‍ക്ക് സമാനമായി വാട്ട്സ്ആപ്പും മാറാനൊരുങ്ങുന്നു എന്നുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫെയ്സ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും പോലെ മറ്റൊരു ഡിവൈസില്‍ വാട്ട്സ്ആപ്പ് ഉപയോഗിച്ചാല്‍ അലേര്‍ട്ട് ലഭിക്കും. ലോഗിന്‍ അപ്രൂവല്‍ നല്‍കിയാല്‍ മാത്രമെ വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയു.

ഡിവൈസുകള്‍ ഇടക്കിടെ മാറി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്ന സവിശേഷത കൂടിയാണിത്. വാബീറ്റഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരീക്ഷണ അടിസ്ഥാനത്തില്‍ ബീറ്റ ഉപയോക്താക്കള്‍ക്ക് സവിശേഷത ലഭ്യമായിട്ടുണ്ടെന്നാണ് വിവരം.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Whatsapp could soon let users hide phone numbers in groups