/indian-express-malayalam/media/media_files/uploads/2021/07/WhatsApp-4.jpg)
വാട്ട്‌സ്ആപ്പ് അതിന്റെ ബീറ്റ അപ്‌ഡേറ്റുകളിൽ നിരന്തരം പുതിയ ഫീച്ചറുകൾ ചേർക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇവയിൽ ചിലത് ഗ്രൂപ്പ് ചാറ്റുകളുടെ പ്രവർത്തനരീതിയെ മാറ്റുന്നവയാണ്. ഗ്രൂപ്പിൽ 500 അംഗങ്ങളെ ചേർക്കാവുന്നത് മുതൽ നിശബ്ദമായി ഗ്രൂപ്പ് വിടാൻ കഴിയുന്നത് അടക്കമുള്ള ഫീച്ചറുകൾ ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനടിയിൽ, ഗ്രൂപ്പിൽ നിന്ന് അവസാന 60 ദിവസം പുറത്തുപോയ അംഗങ്ങൾ ആരൊക്കെയെന്ന് അറിയാൻ സാധിക്കുന്ന ഒരു ഫീച്ചറും വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് വിവരം.
വാട്സ്ആപ്പിന്റെ ഐഓഎസ് ബീറ്റ 22.16.0.70 അപ്‌ഡേറ്റിൽ ഈ ഫീച്ചർ കണ്ടെത്തിയതായി വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. അതായത്, മറ്റ് ഉപയോക്താക്കളെ അറിയിക്കാതെ നിശബ്ദമായി ഗ്രൂപ്പുകൾ വിടാൻ കഴിയുന്ന ഫീച്ചർ കൊണ്ടുവന്നാലും, മറ്റുള്ളവർക്ക് കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ ആരാണ് ഗ്രൂപ്പ് വിട്ടതെന്ന് അറിയാനാകും. ഇതിനായി 'പാസ്ററ് പാർട്ടിസിപ്പന്റ്സ്' എന്നൊരു വിഭാഗം ഗ്രൂപിനുള്ളിൽ അവതരിപ്പിക്കും. 60 ദിവസം കഴിയുമ്പോൾ ലിസ്റ്റിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടും.
“ഈ സ്‌ക്രീൻഷോട്ടിന് നന്ദി, ഗ്രൂപ്പ് വിവരങ്ങളിൽ തന്നെ ലഭ്യമാകുന്ന ഈ പുതിയ വിഭാഗം തുറക്കുന്നതിലൂടെ, കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ ഗ്രൂപ്പ് വിട്ടവർ ആരാണെന്ന് കാണാൻ എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും കഴിയുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഈ ഫീച്ചർ വികസിച്ചുകൊണ്ടിരിക്കുകയാണ്, അതിനാൽ ഇത് എപ്പോൾ പുറത്തിറങ്ങുമെന്ന് ഞങ്ങൾക്ക് അറിയില്ല," ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ടുള്ള വാബീറ്റഇൻഫോയുടെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
/indian-express-malayalam/media/post_attachments/3nVs6DvVmBM1AgjFiw5p.jpg)
മെസ്സേജ് അയച്ചു കഴിഞ്ഞു രണ്ടു ദിവസവും 12 മണിക്കൂറും കഴിഞ്ഞ് വരെ അത് ഡിലീറ്റ് ചെയ്യാൻ കഴിയുന്ന ഫീച്ചർ ഈ മാസം ആദ്യം വാട്ട്‌സ്ആപ്പ് പരീക്ഷിച്ചിരുന്നു. നിലവിൽ, സന്ദേശം അയച്ച് ഏകദേശം ഒരു മണിക്കൂറിനുള്ളിലെ ഉപയോക്താക്കൾക്ക് മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനാവൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.