ഫോൺ നമ്പർ കൈമാറേണ്ട: വാട്‌സാപ്പ് മെസഞ്ചറിൽ ഇനി ക്യുആർ കോഡ് വഴി ബന്ധപ്പെടാം

എത്ര തവണ വേണമെങ്കിലും ക്യുആർ കോഡ് ഒഴിവാക്കാൻ സാധിക്കും

WhatsApp, Mobile phone, Apps,

വാട്സാപ്പ് മെസഞ്ചറിൽ ഇനി ക്യുആർ കോഡ് വഴി കോൺടാക്ടിൽ ആളെ ചേർക്കാം. സ്നാപ്‌ചാറ്റിലും, ഇൻസ്റ്റഗ്രാമിലും ഉള്ളതിന് സമാനമായ ഫീച്ചർ ഉടൻതന്നെ വാട്‌സാപ്പിന്റെ ആൻഡ്രോയ്‌ഡ്, ഐഒഎസ് പതിപ്പുകളിൽ ലഭ്യമാവും. ഉടൻ തന്നെ ഈ ഫീച്ചർ വാട്‌സാപ്പ് മെസഞ്ചറിന്റെ മുഴുവൻ ഉപഭോക്താക്കളിലേക്കും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഫീച്ചർ ലഭ്യമായാൽ ഉപഭോക്താക്കൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് വാട്‌സാപ്പിൽ കോൺടാക്ട് ആഡ് ചെയ്യാം. വാട്‌സാപ്പ് സെറ്റിങ്സിൽ പ്രൊഫൈൽ പിക്ചറിനു സമീപത്തെ ക്വുആർ കോഡ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഉപഭോക്താക്കൾക്ക് ‘മൈകോഡ്’ എന്ന ടാബിൽ സ്വന്തം ക്യുആർ കോഡ് കാണാൻ കഴിയും.

WhatsApp QR code scanner is available in Android beta version now. (Image: WABetaInfo)

ഇവ സ്കാൻ ചെയ്ത് മറ്റുള്ളവർക്ക് നിങ്ങളെ അവരുടെ കോൺടാക്ടിൽ ആഡ് ചെയ്യാം. ക്യുആർ കോഡ് പേജിലെ ‘സ്കാൻ കോഡ്’ എന്ന ടാബിൽ പോയാൽ മറ്റുള്ളവരുടെ ക്യുആർ കോഡ് സ്കാൻ ചെയ്ത് നിങ്ങൾക്ക് അവരെയും കോൺടാക്ടിൽ ഉൾപ്പെടുത്താം.

Read More: ജൂൺ, ജൂലൈ മാസങ്ങളിൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളും ഗാഡ്ജറ്റുകളും: വിശദാംശങ്ങൾ അറിയാം

അതേസമയം, ഫോൺ നമ്പർ കൈമാറിയില്ലെങ്കിലും ക്യുആർ കോഡ് വഴി നിങ്ങളെ വാട്‌സാപ്പ് കോൺടാക്ടിലുൾപ്പെടുത്തുന്നവർക്ക് നിങ്ങളുടെ ഫോൺ നമ്പർ കാണാൻ സാധിക്കും. സാധാരണ കോൺടാക്ടുകളിലുള്ളവരുടെ ഫോൺ നമ്പറുകൾ കാണുന്നത് പോലെ. ബീറ്റ പതിപ്പിൽ നിന്ന് പൂർണ പതിപ്പിലേക്കെത്തുമ്പോൾ ഇതിൽ മാറ്റം വരുമോ എന്ന കാര്യം വ്യക്തമല്ല.

ക്യുആർ കോഡ് തെറ്റായ ആളുകളുടെ കയ്യിലെത്തുന്നുവെന്ന് തോന്നിയാൽ അത് പിൻവലിക്കാൻ സാധിക്കും. എത്ര തവണ വേണമെങ്കിലും ക്യുആർ കോഡ് ഒഴിവാക്കാനും മാറ്റാനുമുള്ള സൗകര്യം വാട്‌സാപ്പ് ലഭ്യമാക്കുന്നുണ്ട്.

Read More: വൺ പ്ലസ് 8 പ്രോ ഫോണിൽ തുണിയും പ്ലാസ്റ്റിക്കും സുതാര്യമാക്കുന്ന എക്സ്-റേ ക്യാമറ; വസ്തുതകൾ അറിയാം

കുറച്ചു കാലമായി വാട്‌സാപ്പ് ഗവേഷണ സംഘം ഈ ഫീച്ചർ വികസിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ ഈ ഫീച്ചർ ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമാക്കിയിരിക്കുകയാണ്. വാട്‌സാപ്പിന്റെ ആൻഡ്രോയ്ഡ് ബീറ്റ 2.20.171 പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ സമർപ്പിച്ചതായി വാട്‌സാപ്പ് ബീറ്റ പതിപ്പുകളെക്കുറിച്ചുള്ള ബ്ലോഗായ ഡബ്ല്യുഎ ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. എന്നാൽ പബ്ലിക് ബീറ്റ ഉപഭോക്താക്കൾക്ക് ഇത് പ്ലേസ്റ്റോറിൽ ലഭ്യമാവാനാരംഭിച്ചിട്ടില്ല. ക്യുആർ കോഡ് ഫീച്ചറുള്ള വാട്‌സാപ്പ് ഐഒഎസ് ബീറ്റ പതിപ്പ് ആപ്പിൾ ടെസ്റ്റ്ഫ്ലൈറ്റ് വഴി ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.

വാട്‌സാപ്പ് പേയുമായും ക്യുആർ കോഡ് ഫീച്ചർ ചേർന്നു പ്രവർത്തിക്കും. ഒന്നിലധികം ആൻഡ്രോയ്ഡ് ഐഒഎസ് ഉപകരണങ്ങളിൽ വാട്‌സാപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഫീച്ചർ വരും വെർഷനുകളിൽ ലഭ്യമാവും. ഈ ഫീച്ചറിനും ക്യുആർ കോഡ് സൗകര്യം ഉപയോഗപ്പെടുത്തിയേക്കും.

Read More Stories Related to WhatsApp Messenger

Read More: WhatsApp will soon let users add contacts just by scanning QR code: How it will work

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Whatsapp contact qr code available in android ios beta

Next Story
സാംസങ്ങ് ഗാലക്സി എം 11 മുതൽ വൺ പ്ലസ് ഇസഡ് വരെ: ഈ മാസം പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളെ കുറിച്ചറിയാംPhones launching in June 2020, ജൂണിൽ പുറത്തിറങ്ങുന്ന ഫോണുകൾ, Smartphones launching in June 2020, Samsung, OnePlus, Huawei, Realme, Oppo, Samsung Galaxy M01, Samsung Galaxy M11, Samsung Galaxy A31, Oppo Find X2, Oppo Find X2 Pro, OnePlus Z, Huawei P40 Pro, iQOO, iQOO Z1 5G, Realme X3, സാംസങ്ങ്, സാംസങ്ങ്, ഗാലക്സി എം 01, ഒപ്പോ, ഹ്വാവേ , ഐക്യൂ, സാംസങ്ങ് ഗാലക്സി എം 01, ഗാലക്സി എം 11, ഗാലക്സി എ31,ഒപ്പോ ഫൈൻഡ് എക്സ്2, ഫൈൻഡ് എക്സ് 2 പ്രോ, വൺപ്ലസ് ഇസഡ്, ഹ്വാവേ പി40 പ്രോ, ഐക്യൂ ഇസഡ് വൺ 5ജി, റിയൽ‌മീ എക്സ് 3,Realme TV, Realme Watch, Realme Bud air Neo, Realme Bud air, Bud air, RedmiBook 14, Redmi AirDots S, Poco Pop Buds, Poco M2, Poco F2 Pro, Samsung Galaxy A31, OnePlus Z, New Google Pixel,budget, Pixel 4a, Google Pixel 4a, Google Pixel, Pixel 4a, Realme, Xiaomi, Redmi,Poco, Samsung, Galaxy, Samsung Galaxy, Android 11, Android , Smartphone, Smart TV, Phone, TV,Mobile Phone, Smart Watch, Watch, Google Watch, Ear pod, Tech News, Technology News, Tech News Malayalam, Malayalam, gadget, gadgets, smartphone price, phone price, price, specification, specifications, launching, lkaunching dade, specs, റിയൽമീ ടിവി, റിയൽമീ വാച്ച്, ബഡ്സ് എയർ നിയോ, റിയൽമീ ബഡ്സ് എയർ നിയോ, റിയൽമീ ബഡ്സ് എയർ ,ബഡ്സ് എയർ, സ്മാർട്ട് ടിവി, സ്മാർട്ട് വാച്ച്, റെഡ്മിബുക്ക് 14, റെഡ്മി വാച്ച്, റെഡ്മി എയർ ഡോട്ട്സ്, റെഡ്മി, ഷവോമി, പോകോ എഫ്2 പ്രോ, പോകോ എം2, പോകോ പോപ് ബഡ്സ്, പോകോ , സാംസങ്ങ് ഗാലക്സി എ31, ഗാലക്സി എ31, സാംസങ്ങ് ഗാലക്സി, സാംസങ്ങ്, ഗാലക്സി, വൺപ്ലസ് ഇസഡ്, വൺപ്ലസ് , ഗൂഗിൾ പിക്സൽ 4എ, പിക്സൽ 4എ, ഗൂഗിൾ പിക്സൽ, പിക്സൽ, ഗൂഗിൾ , ആൻഡ്രോയ്ഡ് 11, ആൻഡ്രോയ്ഡ്,സ്മാർട്ട്ഫോൺ, സ്മാർട്ട് ടിവി, സ്മാർട്ട് വാച്ച്, ഇയർബഡ്സ്, ടെക് വാർത്തകൾ, ടെക് ന്യൂസ്, ടെക്, ടെക്നോളജി, ഗാഡ്ജറ്റ്, ഗാഡ്ജറ്റ്സ്, ie malayalam, ഐഇ മലയാളം,
The moderation of comments is automated and not cleared manually by malayalam.indianexpress.com