scorecardresearch
Latest News

ആർത്തവചക്രം ഇനി വാട്സ്ആപ്പിലൂടെയും അറിയാം; ഈ ചാറ്റ്ബോട്ട് സഹായിക്കും

വാട്ട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിലാണ് ഈ ചാറ്റ്ബോട്ട് ലഭ്യമാവുക

WhatsApp, WhatsApp iOS, WhatsApp

ആർത്തവചക്രം അറിയാം നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ ഫോണിന്റെ സ്പേസ് അപഹരിക്കാൻ സാധ്യതയുള്ള ആപ്പുകൾ ഉപയോഗിക്കാൻ പലരും ഒന്ന് മടിക്കും. അങ്ങനെയുള്ളവർക്ക് സഹായകമായ ഒരു ചാറ്റ്ബോറ്റിനെ അവതരിപ്പിച്ചിരിക്കുകയാണ് സിറോണ ഹൈജീൻ എന്ന കമ്പനി. വാട്സ്ആപ്പിൽ +919718866644 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് മെസ്സേജ് ചെയ്യുന്നവർക്ക് അവരുടെ ആർത്തവചക്രം അറിയാൻ സാധിക്കും.

മൂന്ന് കാര്യങ്ങളിലാണ് ചാറ്റ്ബോട്ട് സഹായിക്കുക; ഒന്ന് ആർത്തവചക്രം ട്രാക്ക് ചെയ്യാൻ, രണ്ട് ഗർഭം ധരിക്കാൻ, മൂന്ന് ഗർഭം ഒഴിവാക്കാൻ. അതേസമയം ഇതിനായി ഉപയോക്താക്കൾ അവരുടെ അവസാന ആർത്തവചക്രവും, അതിന്റെ ദൈർഘ്യവും, ക്രമവും നൽകേണ്ടതുണ്ട്. നിങ്ങളുടെ ആർത്തവത്തിന്റെ ആദ്യ ദിവസം മുതൽ അടുത്ത ആർത്തവത്തിന് ഒരു ദിവസം മുമ്പ് വരെയുള്ള ദിവസങ്ങൾ വരെയുള്ള ദൈർഘ്യം എങ്ങനെയാണെന്നും ചാറ്റ്ബോട്ട് ചോദിക്കും. ഭാവി കാലയളവുകളെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങൾക്ക് ഇത് ആവശ്യമാണ്.

ചാറ്റ്ബോട്ട് നിങ്ങളെ വരാനിരിക്കുന്ന ആർത്തവ തീയതികളെക്കുറിച്ച് ഓർമിപ്പിക്കും. വാട്ട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിലാണ് ചാറ്റ്ബോട്ട് ലഭ്യമാവുക. ഗർഭം ധരിക്കാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ അണ്ഡോത്പാദന ചക്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റും ഇത് നൽകും.

ഫെർടൈൽ സമയം നോക്കി ഗർഭധാരണം ഒഴിവാക്കാൻ ശ്രമിക്കുന്നവരെ അത് ഓർമപ്പെടുത്താനുള്ള ഓപ്‌ഷനുമുണ്ട്, ഇതിന്റെയെല്ലാം കൃത്യത നിങ്ങൾ നൽകുന്ന വിവരത്തെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ ആർത്തവ ചക്രത്തിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ അതിനനുസരിച്ച് ചാറ്റ്ബോട്ടിലും മാറ്റം വരും. അതുകൊണ്ട് തന്നെ വിവരങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ചാറ്റ്ബോട്ട് നൽകിയിട്ടുണ്ട്.

ചാറ്റ്ബോട്ടിന് പുറമെആർത്തവ ആരോഗ്യത്തിനും ശുചിത്വത്തിനുംമാറ്റും സഹായിക്കുന്ന ആപ്പും സിറോണയ്ക്കുണ്ട്.

Also Read: വാട്ട്‌സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യത സവിശേഷതകൾ ഇവയാണ്

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Whatsapp chatbot periods menstrual cycle tracking sirona

Best of Express