scorecardresearch
Latest News

വാട്സാപ്പിലൂടെ മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്ങനെ?

വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഇപ്പോൾ രാജ്യത്തുടനീളം മെട്രോ യാത്ര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു

WhatsApp business platforms news, WhatsApp transit solutions, WhatsApp metro tickets, WhatsApp railway food booking, whatsapp, metro, tickets, banglore, pune, mumbai, hyderabad, ie malayalam

മെറ്റയുടെ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സാപ്പിലൂടെ ഇപ്പോൾ മെട്രോ യാത്രകൾക്ക് ടിക്കറ്റ് എടുക്കാം. വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾ വഴി രാജ്യത്തുടനീളമുള്ള വിവിധ മെട്രോ റെയിൽ സേവനങ്ങൾ യാത്രക്കാരിലേക്ക് എത്തിക്കുകയാണ്. കൂടാതെ വാട്സാപ്പ് ചാറ്റ്‌ബോട്ടിലൂടെ ടിക്കറ്റുകൾ നേരിട്ട് ബുക്ക് ചെയ്യുന്നതിനും വാങ്ങുന്നതിനും റദ്ദാക്കുന്നതിനുമുള്ള സാങ്കേതികവിദ്യകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് യാത്ര കാർഡുകൾ റീചാർജ് ചെയ്യാനും യാത്രാ വിവരങ്ങൾ, യാത്രാ നിരക്ക്, സമയം, മറ്റു വിശദാംശങ്ങൾ എന്നിവ വാട്സാപ്പിൽനിന്നു നേരിട്ട് ആക്സസ് ചെയ്യാൻ കഴിയും.

വാട്സാപ്പിന്റെ ട്രാൻസിറ്റ് സൊല്യൂഷനുകൾ ഇതിനകം തന്നെ ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിൽ ലഭ്യമാണ്. ഇത് വഴി ഉപയോക്താക്കൾക്ക് അവരുടെ മാതൃഭാഷയിൽ ഇടപാടുകൾ നടത്തി ടിക്കറ്റ് എടുക്കാൻ സാധിക്കുന്നു. ട്രെയിനിൽനിന്നു നേരിട്ട് ഭക്ഷണം ബുക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറും വാട്സാപ്പ് ചേർത്തു.

“ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം ഇപ്പോൾ പൊതുഗതാഗതത്തെ സുരക്ഷിതവും മികച്ചതും സൗകര്യപ്രദവുമാക്കുന്നു. ഒന്നിലധികം നഗരങ്ങളിലുള്ള രാജ്യത്തെ ലോകോത്തര മെട്രോ സേവനങ്ങൾ ഇപ്പോൾ വാട്സാപ്പിൽ സംയോജിപ്പിച്ചിരിക്കുന്നു. യാത്രക്കാർക്ക് അവരുടെ വിരൽത്തുമ്പിൽ ഇത്തരം സേവനങ്ങളെ നൽകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു. മറ്റു നഗരങ്ങളെയും പിന്തുണച്ച് രാജ്യത്തുടനീളമുള്ള ദൈനംദിന യാത്രക്കാരുടെ ജീവിതത്തിന് മൂല്യം വർദ്ധിപ്പിക്കുന്നതിനും വാട്സാപ്പിലൂടെ ട്രെയിൻ ഗതാഗതം ഡിജിറ്റൈസ് ചെയ്യാൻ സഹായിക്കുന്നതിനും ഞങ്ങൾക്ക് സന്തോഷമുണ്ട്,” വാട്സാപ്പ് ഇന്ത്യയിലെ ബിസിനസ് മെസേജിങ് ഡയറക്ടർ, രവി ഗാർഗ് പറഞ്ഞു.

ബെംഗളൂരുവിലെ നമ്മ (Namme) മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന്, ഉപയോക്താക്കൾ വാട്സാപ്പിൽ +919670008889 എന്ന നമ്പറിലേക്ക് “ഹായ്” എന്ന് സന്ദേശം അയയ്‌ക്കണം. ഇത് അവർക്ക് നിരക്ക് വിശദാംശങ്ങൾ, ടിക്കറ്റുകൾ, ടോപ്പ്-അപ്പുകൾ, എൻഡ്-ടു-എൻഡ് ക്യുആർ ടിക്കറ്റുകൾ എന്നിവയിലേക്ക് ആക്‌സസ് നൽകുന്നു.

അതുപോലെ, മുംബൈ മെട്രോ ഉപയോക്താക്കൾക്ക് +919670008889 എന്നതിലേക്ക് “ഹായ്” എന്ന് അയച്ച് ചെയ്‌ത് ആക്‌സസ് നേടാൻ കഴിയും. പൂനെ, ഹൈദരാബാദ് മെട്രോകളിലും യഥാക്രമം +919420101990, +918341146468 എന്നീ നമ്പറുകളിൽ “ഹായ്” അയച്ച് ആക്‌സസ് നേടാം.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Whatsapp business platform now offers metro tickets through chatbots across the country

Best of Express