ചണ്ഡിഗഡ്: ആഗോളതലത്തില്‍ വലിയ സ്വീകാര്യതയുള്ള മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്ന പ്ലാറ്റ്ഫോം ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് പരസ്പരം ബന്ധപ്പെടാനും ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ പോലുള്ള മീഡിയ പങ്കിടാനും വാട്സ്ആപ്പിലൂടെ സാധിക്കും.
കോൺടാക്ട് ലിസ്റ്റിലെ ഒന്നിലധികം ആളുകൾക്ക് ഒരേസമയം സന്ദേശം അയയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഒരു ബ്രോഡ്കാസ്റ്റ് ലിസ്റ്റ് സൃഷ്ടിച്ച് നിങ്ങൾക്ക് അത് സാധ്യമാകും. ബ്രോഡ്കാസ്റ്റില് പങ്കു വയ്ക്കുന്ന ഒരു സന്ദേശം സാധരണ സന്ദേശം ലഭിക്കുന്നപോലെ വ്യക്തിഗത ചാറ്റിലായിരിക്കും ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ലഭിക്കുക.
ഒരു ബ്രോഡ്കാസ്റ്റ് ലിസ്റ്റ് എങ്ങനെ ഉണ്ടാക്കാം
- വാട്സ്ആപ്പ് തുറക്കുക.
- മുകളില്‍ വലതു വശത്തായുള്ള ത്രീ ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക.
- ‘New broadcast option’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- ബ്രോഡ്കാസ്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട കോണ്ടാക്ടുകള് തിരഞ്ഞെടുക്കുക
- അതിന് ശേഷം കോണ്ടാക്ട് ഉള്‍പ്പെടുത്തുന്നതിനായി ടിക്ക് ചെയ്യുക.
- ബ്രോഡ്കാസ്റ്റ് ലിസ്റ്റ് തുടങ്ങിയ ശേഷം സന്ദേശങ്ങളും ചിത്രങ്ങളും അയക്കാം.
ബ്രോഡ്കാസ്റ്റ് ലിസ്റ്റ് എങ്ങനെ എഡിറ്റ് ചെയ്യാം
- നിങ്ങള്‍ക്ക് എഡിറ്റ് ചെയ്യേണ്ട ബ്രോഡ്കാസ്റ്റ് ലിസ്റ്റ് തുറക്കുക.
- മുകളില്‍ വലതു വശത്തായുള്ള ത്രീ ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക.
- ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഇന്‍ഫൊ തുറക്കുക.
- സ്വീകർത്താക്കളെ ഉള്‍പ്പെടുത്താനും ഒഴിവാക്കാനും സാധിക്കും.