സ്റ്റാറ്റസ് പരിധി നേരത്തെ ഉണ്ടായിരുന്നതുപോലെ 30 സെക്കൻഡിലേക്ക് ഉയർത്തി വാട്‌സാപ്പ്. 30 സെക്കൻഡ് ദൈർഘ്യമുള്ള സ്റ്റാറ്റസ് ഇനി ഇടാം. നേരത്തെ ഉണ്ടായിരുന്നതുപോലെ എല്ലാ ഫോണുകളിലും ഈ സൗകര്യം നിലവിൽവന്നു. കഴിഞ്ഞ രണ്ട് മാസത്തോളമായി 15 സെക്കൻഡ് മാത്രമായിരുന്നു സ്റ്റാറ്റസ് പരിധി. 30 സെക്കൻഡിൽ നിന്ന് 15 സെക്കൻഡിലേക്ക് വാട്‌സാപ്പ് തന്നെയാണ് പരിമിതപ്പെടുത്തിയത്. ഇന്ത്യയിൽ മാത്രമായിരുന്നു ഇത്. എന്നാൽ, ഇപ്പോൾ ഇത് സാധാരണനിലയിൽ ആയി.

Read Also: ജില്ലയ്‌ക്കുള്ളിൽ കെഎസ്‌ആർടിസി സർവീസ് ആരംഭിച്ചു; മിനിമം ചാർജ് 12 രൂപ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വാട്‌സാപ്പ് സ്റ്റാറ്റസ് പരിധി വെട്ടിക്കുറച്ചത്. രാജ്യം സമ്പൂർണ അടച്ചുപൂട്ടലിൽ ആയതോടെ ആളുകൾ വീടുകളിൽ ഇരിക്കുന്നത് വർധിച്ചു. ഇന്റർനെറ്റ് ഉപയോഗവും ക്രമാതീതമായി കൂടി. ഇന്റർനെറ്റ് ഡൗൺ ആകുന്ന സാഹചര്യവും പലയിടത്തും ഉണ്ടായിരുന്നു. വീഡിയോയ്ക്ക് കൂടുതൽ ഡാറ്റയും ആവശ്യമാണ്. ഇതോടെയാണ് വീഡിയോ ദൈർഘ്യം വാട്‌സാപ്പ് 15 സെക്കൻഡിലേക്ക് വെട്ടിക്കുറച്ചത്. ഇന്റർനെറ്റ് ട്രാഫിക് കുറയ്ക്കുന്നതിനും വ്യാജ വാര്‍ത്തകളുടെ പ്രചാരണം കുറയ്ക്കുന്നതിനും കൂടി വേണ്ടിയായിരുന്നു രണ്ട് മാസം മുൻപ് വാട്‌സാപ്പ് സ്റ്റാറ്റസ് ദൈർഘ്യം വെട്ടിക്കുറയ്‌ക്കാൻ നിർബന്ധിതരായത്.

വാട്‌സാപ്പിന്റെ 2.20.166 ബീറ്റാ അപ്‌ഡേറ്റിലാണ് സ്റ്റാറ്റസ് ദൈര്‍ഘ്യം 30 സെക്കന്‍ഡാക്കിയിരിക്കുന്നത്. ബീറ്റാ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ സ്റ്റാറ്റസ് 30 സെക്കന്‍ഡാക്കി മാറ്റാം.

Read Also: Horoscope Today May 20, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കോവിഡ്-19 രോഗവ്യാപനം ഇന്റർനെറ്റ് വേഗതയേയും കാര്യമായി ബാധിച്ചതോടെ വീഡിയോ റസല്യൂഷൻ കുറയ്ക്കാൻ ഓൺലൈൻ സ്ട്രീമിങ് സേവനദാതക്കൾ നേരത്തെ നിർബന്ധിതരായിരുന്നു. വീഡിയോ കാണുന്നത് വർധിച്ചത് നെറ്റിന്റെ വേഗം കുറയ്ക്കുന്നതിൽ പ്രധാന ഘടകമായെന്ന് ഊക്‌ല സഹസ്ഥാപകൻ ഡൗഗ് സറ്റിൽസ് പറഞ്ഞു. “ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ പകുതിയിലധികം ആളുകളും വീഡിയോകൾ കാണുന്നു. കുട്ടികൾ വീടുകളിലാണ്. അവരും വീഡിയോകളാണ് കാണുന്നത്. വീഡിയോ കാണുന്നതിൽ വലിയ വർധനവാണുള്ളത് ” സറ്റിൽസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook