ന്യൂ​യോ​ർ​ക്ക്: വാ​ട്സ്ആ​പ്പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ജാ​ൻ കൂം ​രാ​ജി​വച്ചു. സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് പു​റ​ത്ത് കാ​ര്യ​ങ്ങ​ൾ ആസ്വദിക്കാന്‍ സ​മ​യം എ​ടു​ക്കു​ക​യാ​ണെ​ന്ന് ഫെയ്​സ്ബു​ക്കി​ലൂ​ടെ അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ന്നാ​ൽ രാ​ജി​വ​യ്ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

വാ​ട്‌​സ്ആ​പ്പി​ന്‍റെ പേ​ര​ന്‍റ് ക​മ്പ​നി​യാ​യ ഫെയ്സ്ബു​ക്കു​മാ​യി കൂം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാ​ട്സ്ആ​പ്പി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ഫെയ്​സ്ബു​ക്ക് ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും അ​ത് എ​ൻ​ക്രി​പ്ഷ​ൻ നി​ല​വാ​ര​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു. ഒരു ദശാബ്ദത്തോളമായി താനും ബ്രയാനും വാട്ട്സ്ആപ്പ് തുടങ്ങിയിട്ടെന്നും എന്നാല്‍ ഇന്ന് പുറത്തേക്ക് പോകേണ്ട സമയമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. എക്കാലത്തേയും മികച്ച ടീമാണ് ഇപ്പോള്‍ നയിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

2009ല്‍ ​ജാ​ന്‍ കൗ​ണ്‍, ബ്രി​യാ​ന്‍ ആ​ക്ട​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് വാ​ട്സ്ആ​പ്പ് സ്ഥാ​പി​ച്ച​ത്. 2014ൽ 1900 ​കോ​ടി ഡോ​ള​ര്‍ ന​ല്‍​കി ആ ​സ​ര്‍​വീ​സി​നെ ഫെയ്സ്ബു​ക്ക് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുളള ബന്ധത്തില്‍ വിളളല്‍ വീണതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്ടണ്‍ കഴിഞ്ഞ നവംബറില്‍ കമ്പനി വിട്ട് മറ്റൊരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ