വ്യാജ വാർത്തകളെ ചെറുക്കുന്നതിന്റെ ഭാഗമായി ഏറ്റവും വേഗത്തിൽ ജനശ്രദ്ധയാകർഷിച്ച വാട്സ്ആപ്പ് മാറ്റങ്ങൾ കൊണ്ടുവരുന്നു. സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിനടക്കം അമേരിക്കൻ കമ്പനി നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഇന്ത്യയിൽ വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഈയടുത്താണ് കേന്ദ്രം അറിയിച്ചത്.

ഫോർവേഡ് ചെയ്ത് ലഭിക്കുന്ന സന്ദേശം തയ്യാറാക്കിയത് അയക്കുന്ന ആളല്ലെന്ന് തിരിച്ചറിയാൻ ഇതോടെ ഓരോ വാട്‌സ്ആപ്പ് ഉപഭോക്താവിനും സാധിക്കും. സന്ദേശം ഫോർവേഡ് ചെയ്യുന്ന ഘട്ടത്തിൽ ഈ സന്ദേശത്തിൽ പറയുന്ന വിവരങ്ങൾ ശരി തന്നെയാണോയെന്ന് പരിശോധിക്കാൻ വാട്‌സ്‌ആപ്പ് ആവശ്യപ്പെടും.

ഫോർവേഡ് ചെയ്ത് കിട്ടുന്ന സന്ദേശം എഴുതിയത് അയച്ച ആളാണോ, അല്ല മറ്റാരെങ്കിലും ആണോയെന്ന് പരിശോധിക്കാൻ ഇതിലൂടെ സാധിക്കും. ഈ സന്ദേശങ്ങളുടെ യഥാർത്ഥ വസ്തുത തിരിച്ചറിയാൻ വാർത്ത വെബ്സൈറ്റുകൾ സന്ദർശിക്കാനും വാട്‌സ്ആപ്പ് ആവശ്യപ്പെടും. ഈ ലക്ഷ്യം മുൻനിർത്തി പുതിയ പരസ്യ പ്രചാരണത്തിനും വാട്‌സ്ആപ്പ് തുടക്കം കുറിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ