/indian-express-malayalam/media/media_files/uploads/2021/08/WhatsApp-5.jpg)
പൂനെ: കഴിഞ്ഞ വര്‍ഷമാണ് സന്ദേശങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന സവിശേഷത വാട്സ്ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ സന്ദേശഷങ്ങള്‍ അപ്രത്യക്ഷമാകുന്നത് 90 ദിവസമായി വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. പുതിയ ചാറ്റുകള്‍ക്കെല്ലാം പ്രസ്തുത സവിശേഷത ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ കഴിയും.
നിലവില്‍ ഏഴ് ദിവസത്തിന് ശേഷം ഒരു ചാറ്റില്‍ നിന്ന് സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും വിധത്തിലാണ് സവിശേഷത. ഇനിമുതല്‍ ഏഴ് ദിവസത്തിന് പകരം രണ്ട് ഓപ്ഷനുകള്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഒന്ന് 24 മണിക്കൂറിന് ശേഷവും രണ്ട് 90 ദിവസത്തിന് ശേഷവും അപ്രത്യക്ഷമാകുന്ന തരത്തിലായിരിക്കും. ഏഴ് ദിവസത്തിന് ശേഷം സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കാനുള്ളത് തുടരുകയും ചെയ്യും.
സന്ദേശങ്ങള്‍ അപ്രത്യക്ഷമാകാനുള്ള സവിശേഷത എങ്ങനെ തിരഞ്ഞെടുക്കാം
- വാട്സ്ആപ്പ് ചാറ്റ് തുറക്കുക.
- ഒരു കോണ്‍ടാക്ട് സെലക്ട് ചെയ്യുക.
- സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കുക (Disappearing messages) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- തുടര്‍ന്ന് ‘Continue’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- 24 മണിക്കൂര്‍, ഏഴ് ദിവസം, 90 ദിവസം എന്നിവയില്‍ നിങ്ങള്‍ക്ക് ആവശ്യമായത് തിരഞ്ഞെടുക്കുക.
സന്ദേശങ്ങള്‍ അപ്രത്യക്ഷമാകാനുള്ള സവിശേഷത എങ്ങനെ ഒഴിവാക്കാം
- വാട്സ്ആപ്പ് ചാറ്റ് തുറക്കുക.
- ഒരു കോണ്‍ടാക്ട് സെലക്ട് ചെയ്യുക.
- സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കുക (Disappearing messages) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- തുടര്‍ന്ന് ‘Continue’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- ഓഫ് (Off) സെലക്ട് ചെയ്യുക.
Also Read: Moto G51 5G: മോട്ടൊ ജി51 5ജി വിപണിയിലേക്ക്; വിലയും സവിശേഷതകളും അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.