scorecardresearch

'ഉജ്ജ്വല സ്വീകരണം'; വെല്‍ക്കം ഓഫറായി ഫോർ കെ ടിവിയുമായി ജിയോ

ഇന്ത്യന്‍ ഡിജിറ്റല്‍ രംഗത്ത് മറ്റൊരു കുതിപ്പിനൊരുങ്ങുകയാണ് റിലയന്‍സ് ജിയോ

ഇന്ത്യന്‍ ഡിജിറ്റല്‍ രംഗത്ത് മറ്റൊരു കുതിപ്പിനൊരുങ്ങുകയാണ് റിലയന്‍സ് ജിയോ

author-image
WebDesk
New Update
jio fiber,ജിയോ,jio fiber plans,ജിയോ ഫെെബർ,jio fiber data plans,ജിയോ ഫെെബർ പ്ലാന്‍,jio forever plan,ജിയോ ഫോർഎവർ,jio landline,jio international calling,spectra vs jio fiber, Reliance Jio Fiber, jio fiber plans, Jio Fiber data plans, Reliance Jio Fiber data plans, Jio Fiber internet speed, jio fiber registration, jio fiber recharge, jio fiber connection, jio fiber official website,

വീണ്ടും ഞെട്ടിച്ച് റിലയന്‍സ് ജിയോ. ജിയോ ഫൈബറിന്റെ വെല്‍ക്കം ഓഫറായി കമ്പനി നല്‍കുന്നത് ടിവിയാണ്. ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സുവര്‍ണാവസരം. ജിയോ ഫോര്‍ എവര്‍ പ്ലാനിന്റെ ഭാഗമായാണ് ടിവി നല്‍കുന്നത്.

Advertisment

വാര്‍ഷിക പ്ലാന്‍ എടുക്കുന്ന ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ഫോര്‍ കെ എല്‍ഇഡി ടിവിയും ഫോര്‍ കെ സെറ്റ് ടോപ്പ് ബോക്‌സും സൗജന്യമായി നല്‍കുമെന്നാണ് മുകേഷ് അംബാനി അറിയിച്ചു

കൂടാതെ സെറ്റ് ടോപ് ബോക്‌സിലൂടെ പ്രദേശിക കേബിള്‍ ടിവി സേവനവും ജിയോ ഫൈബര്‍ നല്‍കുന്നുണ്ട്. കൂടുതല്‍ എച്ച്ഡി ചാനലുകളും കൂടുതല്‍ ഫീച്ചറുകളും നല്‍കുമെന്നും അംബാനി പറഞ്ഞു.

Read More: സെക്കൻഡിൽ ഒരു ജിബി വരെ വേഗതയിൽ ഇന്റർനെറ്റ്, പ്രതിമാസം 700 രൂപ മാത്രം; ഗിഗ ഫൈബർ അവതരിപ്പിച്ച് ജിയോ

Advertisment

ഇന്ത്യന്‍ ഡിജിറ്റല്‍ രംഗത്ത് മറ്റൊരു കുതിപ്പിനൊരുങ്ങുകയാണ് റിലയന്‍സ് ജിയോ. അത്യാധുനിക സൗകര്യങ്ങളോടെ ജിയോ ഗിഗാഫൈബര്‍ സേവനങ്ങള്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ജിയോ ഗിഗ ഫൈബര്‍ സേവനങ്ങള്‍ ലഭ്യമായി തുടങ്ങും.

തിങ്കളാഴ്ച ചേര്‍ന്ന വാര്‍ഷിക ജനറല്‍ യോഗത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഗിഗ ഫൈബര്‍ വാണിജ്യ അടിസ്ഥാനത്തില്‍ അവതരിപ്പിച്ചത്. ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് 700 രൂപ മുതല്‍ 1000 രൂപ വരെ മുടക്കില്‍ ഇന്രര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കും. സെക്കന്‍ഡില്‍ 100 എംബി മുതല്‍ ഒരു ജിബി വരെ വേഗതയില്‍ ഇന്രര്‍നെറ്റ് സേവനങ്ങള്‍ കമ്പനി ഉറപ്പ് നല്‍കുന്നു.

അധിക ചിലവില്ലാതെ ലാന്റ് ലൈന്‍ സേവനം, അള്‍ട്രാ എച്ച്ഡി വിനോദം, വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍, മള്‍ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാര്‍ട് ഹോം സേവനങ്ങള്‍ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാന്‍ഡ് സേവനത്തിലൂടെ ലഭ്യമാകും

ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന 700 മുതൽ 10000 രൂപ വരെയുള്ള പ്ലാനുകൾക്ക് പുറമെ 500 രൂപയുടെ അന്താരാഷ്ട്ര കോളിങ് ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ ചിലവിൽ ഫോൺവിളിക്കാൻ ഇതുവഴി സാധിക്കും. ജിയോ ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും സൗജന്യമായി ഫോണ്‍ വിളിക്കാനുമാകും.

Mukesh Ambani Reliance Jio

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: