ന്യൂഡൽഹി: റിലയൺസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 43-ാം വാർഷിക ജനറൽ മീറ്റിങ്ങിലാണ് കമ്പനി ജിയോ ഗ്ലാസ് അവതരിപ്പിച്ചത്. എന്നാൽ അന്ന് ഉൽപ്പന്നം സംബന്ധിച്ച വിലയോ മറ്റ് വിവരങ്ങളോ കമ്പനി പുറത്ത് വിട്ടട്ടില്ലായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വൈകാതെ തന്നെ ജിയോ ഗ്ലാസ് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ജിയോ.
മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെന്‍സ് ആണ് ജിയോ ഗ്ലാസ്,കോണ്‍ഫറന്‍സ് കോള്‍,
പ്രസന്റെഷനുകള്‍ പങ്ക് വെയ്ക്കുക,ചര്‍ച്ചകള്‍ നടത്തുക, തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ ജിയോ ഗ്ലാസില്‍ സാധ്യമാണ്. ജിയോ ഗ്ലാസിന്റെ ഫ്രെയിം പ്ലാസ്റ്റിക്കില്‍ നിര്‍മ്മിതമാണ്,രണ്ട് ലെന്സുകളുടെയും മധ്യത്തായി ഒരു ക്യാമറ ഉണ്ട്.
Also Read: സ്വന്തമായി 5ജി സാങ്കേതിക വിദ്യ വികസിപ്പിച്ച് ജിയോ; മെയ്ഡ് ഇന്‍ ഇന്ത്യയെന്ന് മുകേഷ് അംബാനി
ലെന്‍സുകള്‍ക്ക് പുറകിലായാണ് മിക്സഡ് റിയാലിറ്റി സംവിധാനങ്ങള്‍ ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 75 ഗ്രാം ആണ് ജിയോ ഗ്ലാസിന് ഭാരം. സണ്‍ഗ്ലാസുപോലെയാണ് ജിയോ ഗ്ലാസിന്റെ ഡിസൈനിംഗ്. എല്ലാ തരത്തിലുള്ള ഓഡിയോകളും സപ്പോര്‍ട്ട് ചെയ്യുന്ന എക്സ്ആര്‍ സൗണ്ട് സിസ്റ്റമാണ് ജിയോ ഗ്ലാസില്‍ നല്‍കിയിരിക്കുന്നത്. ശബ്ദനിര്‍ദേശങ്ങളിലൂടെ ഫോണ്‍വിളിക്കാനും ജിയോ ഗ്ലാസിലൂടെ സാധിക്കും. ഇതിനായി അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള വിര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനങ്ങളാണ് ജിയോ ഉപയോഗിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽ, വിദ്യാഭ്യാസ മേഖലകൾ ഓൺലൈനിലേക്ക് മടങ്ങിയതോടെ ഭാവിയിൽ ഇത്തരം ഡിജിറ്റിൽ സംവിധാനങ്ങളുടെ സാധ്യത കണക്കിലെടുത്താണ് ഉടൻ തന്നെ ഗ്ലാസ് വിപണിയിലെത്തിക്കാൻ കമ്പനി ശ്രമിക്കുന്നത്. 3ഡി ഡിജിറ്റൽ ക്ലാസ്റൂമിന് ഏറെ സഹായകമാകുന്നതാണ് ജിയോയുടെ ഈ പുതിയ ഉൽപ്പന്നം.
Also Read: മി സ്കൂട്ടർ, മി ടിവി സ്റ്റിക്ക് അടക്കമുള്ള ഉൽപന്നങ്ങളുമായി ഷവോമിയുടെ പ്രോഡക്റ്റ് ലോഞ്ച് ബുധനാഴ്ച
ജിയോ ഗ്ലാസിന്റെ ഡെമോ പ്രസന്റേഷനിൽ ജിയോ പ്രസിഡന്റ് കിരൺ തോമസ് ആകാശ് അമ്പാനിയെയും ഇഷാ അമ്പാനിയെയും വീഡിയോ കോളിങ് ചെയ്ത് കാണിച്ചു. ആകാശ് 3ഡി അവതാറിൽ ജോയിൻ ചെയ്തപ്പോൾ 2ഡി വീഡിയോ കോൾ ഉപയോഗിച്ചും ജോയിൻ ചെയ്തു കാണിച്ചിരുന്നു.